തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ ഇനി അമല്‍ മുഹമ്മദിന് സ്വന്തം. എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് 15,10,000 രൂപയ്ക്കാണ് മഹീന്ദ്രാ ഥാര്‍ സ്വന്തമാക്കിയത്. പതിനഞ്ച് ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ നാലിനാണ് മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷന് മോഡല്‍ ഥാര്‍ ഗുരുവായൂരില്‍ കാണിക്കയായി സമര്‍പ്പിച്ചത്.
മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രൊഡക്ടറ്റ്സ് ഡവലപ്മെന്റ് ആര് വേലുസ്വാമിയാണ് മഹീന്ദ്ര ഥാര്‍ ദേവസ്വം ചെയര്മാന് കെ ബി മോഹന്‍ദാസിന് കൈമാറിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കാണിക്കയായി ലഭിക്കുന്ന വാഹനങ്ങള്‍ സാധാരണ ലേലത്തില്‍ വില്‍ക്കുകയാണ് പതിവ്. എന്നാല്‍ ഗുരുവായൂരപ്പന് ലഭിച്ച ഥാറിന്റെ കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുകയുളളു എന്നാണ് ഗുരുവായൂര്‍ ദേവസ്വം അധ്യക്ഷന്‍ അഡ്വ. കെ ബി മോഹന്‍ദാസ് അറിയിച്ചത്. പിന്നീട് ക്ഷേത്ര ഭരണസമിതി യോഗം ചേരുകയും വാഹനം പരസ്യലേലത്തില്‍ നല്കാന് തീരുമാനിക്കുകയുമായിരുന്നു.
വാഹനവിപണിയില്‍ തരംഗമാണ് മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷന് ഥാര്‍. 2020 ഒ്കോബര് രണ്ടിനാണ് ഥാറിന്റെ ഏറ്റവും പുതിയ എഡിഷന് പുറത്തിറങ്ങിയത്. 2200 സിസി എഞ്ചിന് വാഹനത്തിന് 13 മുതല്‍ പതിനെട്ട് ലക്ഷം രൂപ വരെയാണ് വിപണിയിലെ വില.