LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കമ്മീഷന്‍ മാത്രം ലക്ഷ്യംവെയ്ക്കുന്ന ശവം തീനി മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍-കെ സുധാകരന്‍

ഇടുക്കി: വെറും കമ്മീഷന്‍ മാത്രം ലക്ഷ്യംവെച്ച്  പ്രവര്‍ത്തിക്കുന്ന ശവംതീനി മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് എന്ന് കെ പി സി സി പ്രസിഡന്‍റ്  കെ സുധാകരന്‍ എം പി ആരോപിച്ചു. എന്തിനും ഏതിനും കമ്മീഷനടിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. കിടപ്പാടം നഷ്ടപ്പെടുന്നവരെക്കുറിച്ചും ജീവിതം തന്നെ വഴിമുട്ടിപോകുന്ന ജനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു ചിന്തയുമില്ലെന്നും കെ പി സി സി പ്രസിഡന്‍റ് ആരോപിച്ചു. ഇടുക്കി ജില്ലയിലെ കോന്നി മണ്ഡലത്തില്‍ അരുവാപ്പുരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടക്കുന്നത് ഇതുവരെ കേരളത്തില്‍ കേട്ടുകേള്‍വിയുള്ള കാര്യങ്ങളല്ല. സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് നിയമനങ്ങള്‍ നല്‍കുന്നത്. സര്‍വകലാശാലാ വൈസ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് മന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇതൊന്നും നേരത്തെ പരിചയമുള്ള കാര്യങ്ങളായിരുന്നില്ല. പണം കിട്ടുമെങ്കില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ്  സിപിഎമ്മുകാര്‍. ഇപ്പോള്‍ കെ റെയില്‍ പദ്ധതിയുടെ പിന്നാലെ ഓടുന്നത്, ഒന്നര ലക്ഷം കോടി രൂപയുടെ കമ്മീഷനില്‍ കണ്ണുവെച്ചാണെന്നും കെ സുധാകരന്‍ ആരോപിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More