LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിവാഹപ്രായം: കേന്ദ്ര നീക്കത്തിനെതിരെ നേതാക്കളും പാര്‍ട്ടികളും രംഗത്ത്

ഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നേതാക്കളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. കോണ്ഗ്രസ്, സിപിഎം, ജനാധിപത്യ മഹിളാ അസോസിയേഷന്‍, മുസ്ലീം ലീഗ് തുടങ്ങിയ കക്ഷികളും നേതാക്കളുമാണ് ഇപ്പോള്‍ പ്രത്യക്ഷമായി രംഗത്തുവന്നിട്ടുള്ളത്. ഈ മുന്നണി വിപുലപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ്  വിലയിരുത്തപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്നും ബില്‍ പാര്‍ലമെന്‍റില്‍ പ്രതിരോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രായപൂര്‍ത്തി വോട്ടവകാശം 18 ല്‍ നിജപ്പെടുത്തിയ രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്തിനാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം- സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നുണ്ട് എന്ന കാര്യം ദേശീയതലത്തില്‍ നടന്ന പഠനങ്ങളില്‍ വ്യക്തമാണ്. സ്ത്രീകള്‍ക്കെതിരായി നടക്കുന്ന ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടത്- യെച്ചൂരി പറഞ്ഞു. 

നേരത്തെ സിപിഎം വനിതാസംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. പതിനെട്ടാം വയസില്‍ വോട്ടുചെയ്യുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹത്തെ സംബന്ധിച്ച് തീരുമാനം എടുക്കാനും അവകാശമുണ്ടെന്നും പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയത് അവരുടെ സ്വാതന്ത്ര്യത്തിലേക്കുളള കടന്നുകയറ്റമാണെന്നുമാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ ഇക്കാര്യത്തിലുള്ള അഭിപ്രായം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ആരോപിച്ചിരുന്നു. കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം സ്ത്രീ ശാക്തികരണം ലക്ഷ്യം വെച്ചുള്ളതല്ലെന്നും ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളതെന്നും വേണുഗോപാല്‍ പറഞ്ഞു. സ്ത്രീശാക്തികരണമാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ അത്തരത്തിലൊരു നിയമമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യേണ്ടതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. വൈകാതെ കോണ്‍ഗ്രസ് പ്രത്യക്ഷമായിത്തന്നെ ഇതിനെതിരെ രംഗത്തുവരുമെന്നാണ് കരുതുന്നത്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയെന്നാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ബില്ല് ശീതകാല സമ്മേളനത്തില്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് നീക്കം. ബില്ലിനെതിരെ മുസ്ലീം ലീഗ് എംപിമാര്‍ അടിയന്തരപ്രമേയത്തിന് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയിരുന്നു.  

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More