LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആര്‍ എസ് എസ്- എസ് ടി പി ഐ കൊലപാതകങ്ങള്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുളള ശ്രമമാണ് - എ എ റഹീം

ആലപ്പുഴയില്‍ ആര്‍ എസ് എസ്- എസ് ടി പി ഐ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അക്രമപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. ആര്‍ എസ് എസും എസ് ടി പി ഐയും ചേര്‍ന്നുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാനും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുമാണെന്ന് അദ്ദേഹം പറഞ്ഞു. 

'മതത്തെ വർഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങൾക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ വാദികൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം  ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ  സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ  സാംസ്കാരിക കേരളം പ്രതികരിക്കണം'- എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു

എ എ റഹീമിന്റെ കുറിപ്പ്

ആർ.എസ്.എസ് - എസ്.ഡി.പി.ഐ ആക്രമങ്ങൾ... ലക്ഷ്യം വർഗ്ഗീയ കലാപം. 

ആലപ്പുഴയിൽ  ആർ.എസ്.എസ് - എസ്.ഡി. പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളും കൊലപാതകവും വർഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമാണ് ശ്രമമാണ്.  ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്കെതിരെയും മതനിരപേക്ഷേ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും  യുവജന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും  അതിലൂടെ വർഗ്ഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം.  ആർ.എസ്.എസ് - എസ്.ഡി.പി.ഐ  സംഘർഷങ്ങൾ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണം.വർഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം  മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും  നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡി വൈ എഫ് ഐ അഭ്യർത്ഥിച്ചു. 

സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങൾ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആർ എസ് എസ് - എസ്ഡിപിഐ ക്രിമിനലുകൾ. മതത്തെ വർഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങൾക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ വാദികൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം  ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ  സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ  സാംസ്കാരിക കേരളം പ്രതികരിക്കണമെന്നും ഡി വൈ എഫ് ഐ അഭ്യർത്ഥിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk