തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 32- പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ദൈനംദിന കണക്കില്‍ ഏറ്റവും ഉര്‍ന്ന നിലയാണിത്. രണ്ടു ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത 28 - ആണ് ഇതിനു മുന്‍പ് ഒറ്റ ദിനത്തിലെ വലിയ വര്‍ദ്ധനവായി കണക്കാക്കിയിരുന്നത്. ഇതോടെ കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം ആകെ 213- ആയി.
ഇന്ന് സ്ഥിരീകരിച്ചവരില്‍ 17-പേരും വിദേശത്തു നിന്ന് എത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 17- പേര് കാസര്‍ഗോഡ് സ്വദേശികളും 11-പേര് കണ്ണൂരുകാരും 2-പേര് വയനാട്ടുകാരും 2-പേര് ഇടുക്കിയില്‍ നിന്നുള്ളവരുമാണ്. ഇന്ന് മാത്രം 126-പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 623 -പേരാണ് ആശുപത്രികളില്‍ ഉള്ളത്. ഇന്നുമാത്രം പരിശോധനക്ക് 6991- സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിട്ടുള്ളത്. കൊറോണ പരിശോധന വേഗത്തിലാക്കാന്‍ റാപിഡ് ടെസ്റ്റ് എന്നാ സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു, തിരുവനന്തപുരത്ത് കൊറോണ അവലോകന യാഗത്തിന് ശേഷം പതിവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.