തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന് കാണിക്കയായി നല്കിയ ഥാര്‍ ലേലത്തില്‍ ലഭിച്ച അമലിന് തന്നെ നല്കാന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ജിഎസ്ടി ഉള്‍പ്പെടെ 18 ലക്ഷം രൂപ നല്‍കണം. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദേവസ്വം കമ്മീഷണറുടെ അനുമതി തേടിയിട്ടുണ്ട്. പതിനഞ്ചു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് വാഹനം ലേലത്തില്‍ പോയത്. കൂടുതല്‍ തുക നല്‍കാമെന്ന് പറഞ്ഞ് പ്രവാസി മലയാളികള്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം ചെയര്മാന് പറഞ്ഞിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിയത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് അമലിന്റെ സുഹൃത്തായ സുഭാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാല്‍ 21 ലക്ഷം വരെയോ അതിന് മുകളിലോ ലേലം ഉറപ്പിക്കാനായിരുന്നു തനിക്ക് ലഭിച്ച നിര്‍ദ്ദേശമെന്നും സുഭാഷ് പറഞ്ഞിരുന്നു. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി ലേലത്തില്‍ നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമായിരുന്നു ലേലത്തില്‍ പങ്കെടുത്തിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രൊഡക്ടറ്റ്സ് ഡവലപ്മെന്റ് ആര് വേലുസ്വാമിയാണ് മഹീന്ദ്ര ഥാര്‍ ദേവസ്വം ചെയര്മാന് കെ ബി മോഹന്‍ദാസിന് കൈമാറിയത്. വാഹനവിപണിയില്‍ തരംഗമാണ് മഹീന്ദ്രയുടെ ലിമിറ്റഡ് എഡിഷന് ഥാര്‍. 2020 ഒ്കോബര് രണ്ടിനാണ് ഥാറിന്റെ ഏറ്റവും പുതിയ എഡിഷന് പുറത്തിറങ്ങിയത്. 2200 സിസി എഞ്ചിന് വാഹനത്തിന് 13 മുതല്‍ പതിനെട്ട് ലക്ഷം രൂപ വരെയാണ് വിപണിയിലെ വില.