LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആള്‍ക്കൂട്ടക്കൊലപാതകം എന്ന വാക്ക് 2014 ന് മുന്‍പ് കേട്ടിട്ടുപോലുമില്ല, നന്ദി മോദിജീ- രാഹുല്‍ ഗാന്ധി

ഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ആള്‍ക്കൂട്ടക്കൊലപാതകം എന്ന വാക്ക് 2014 ന് മുന്‍പ് പ്രായോഗികമായി കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. നന്ദി മോദിജീ '-എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പഞ്ചാബില്‍ അടുത്തിടെ നടന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

ഉത്തര്‍പ്രദേശ്, അസം തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആള്‍ക്കൂട്ടക്കൊലകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. രാജസ്ഥാനും മണിപ്പൂരുമുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതിനായി ബില്ല് പാസാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ ബിജെപി ദേശീയ വക്താവ് അമിത് മാല്‍വിയ രംഗത്തെത്തി. ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ  പിതാവ് രാജീവ് ഗാന്ധിയാണെന്നാണ് അമിത് മാല്‍വിയ പറഞ്ഞത്.

'സിഖ് വംശഹത്യയെ ന്യായീകരിച്ച ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ പിതാവ് രാജീവ് ഗാന്ധിയെ കാണുക. ചോരയ്ക്കുപകരം ചോര എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് തെരുവിലിറങ്ങിയത്. അവര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തു. സിഖ് പുരുഷന്മാരുടെ കഴുത്തിലേക്ക് കത്തുന്ന ടയര്‍ എറിഞ്ഞു. അഴുക്കുചാലുകളിലേക്ക് വലിച്ചെറിഞ്ഞ മൃതദേഹങ്ങളില്‍ നായ്ക്കള്‍ വന്നിരുന്നു' എന്നാണ് അമിത് മാല്‍വിയ ട്വീറ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More