LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല; കേസ് കെട്ടിച്ചമച്ചത്- അഡ്വ. ആളൂര്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ക്രിമിനല്‍ അഭിഭാഷകന്‍ ബി എ ആളൂര്‍. ജയിലില്‍ വച്ച് മറ്റെങ്ങനെയോ ഏറ്റ മുറിവിനെ കേസിന് ബലം നല്‍കാനായി ആത്മഹത്യാശ്രമമെന്ന തരത്തില്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ആളൂര്‍ കോടതിയില്‍ വാദിച്ചു.  ഒരുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും വിടുതല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് പബ്ലിക് പ്രോസിക്ക്യൂട്ടറുടെ വാദം. ജോളിയുടെ ആത്മഹത്യാക്കേസിലെ വിടുതല്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

'കൈ തരിക്കുന്ന അസുഖമുണ്ടെന്ന് ജോളി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തെളിവ് കണ്ടെത്താന്‍ സാധിക്കാത്ത കേസില്‍ ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മൂന്ന് മൊഴികളും മാത്രമേയുളളു. മറ്റേതോ തരത്തില്‍ ഉണ്ടായ മുറിവിനെ ആത്മഹത്യാശ്രമമായി ചിത്രീകരിച്ച് കേസിന് കൂടുതല്‍ ബലം കൊടുക്കാനാണ് ജയില്‍ അധികൃതരും പൊലീസും ശ്രമിച്ചത്. ജോളിയുടെ ആത്മഹത്യാ ശ്രമം കെട്ടിച്ചമച്ചതാണ് എന്നാണ് ആളൂര്‍ കോടതിയില്‍ വാദിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസ് ഈ മാസം ഇരുപത്തിയെട്ടിന് വീണ്ടും പരിഗണിക്കും. 2020 ഫെബ്രുവരിയിലാണ് ജോളി ജയിലില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് കടിച്ചുമുറിച്ച അവരെ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ വിചാരണത്തടവുകാരിയായി കഴിയുകയാണ് ജോളി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More