LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൊലീസിനെതിരെ സിപിഎമ്മിലും വിമര്‍ശനം

തിരുവനന്തപുരം: പൊലീസിനെതിരെ സിപിഎമ്മിലും കടുത്ത  വിമര്‍ശനം. ആലപ്പുഴയില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. പൊലീസ് പലപ്പോഴും നിഷ്ക്രിയ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ പൊലീസ് പരാജയപ്പെടുകയാണെന്നും നാസര്‍ പറഞ്ഞു. തുടര്‍ഭരണം ലഭിക്കുന്നതില്‍ ക്രമസമാധാനനില സഹായകരമായി എന്ന തരത്തില്‍ വിലയിരുത്തലുകള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതാണ്. അതിനാല്‍ ഇത്തരം സമീപനങ്ങളോട് കണ്ണടക്കാന്‍ സാധിക്കില്ലെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ അഭ്യന്തര വകുപ്പിനെതിരെയും പൊലീസിനെതിരെയും വിമര്‍ശങ്ങള്‍ ഉയരുന്നുണ്ട്. 

വര്‍ഗീയ ശക്തികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. അതിനാല്‍ ഇന്ന് നടക്കുന്ന സെക്രട്ടറിയേറ്റ് ചര്‍ച്ചയില്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. കൂടാതെ  ഗവര്‍ണറും സര്‍ക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സാഹചര്യവും മന്ത്രി ആര്‍.ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചതും ഇന്ന് മീറ്റിങ്ങില്‍ ചര്‍ച്ചയായേക്കും. ഗവര്‍ണര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയുടെ കത്ത് പുറത്ത് വന്നതിന് ശേഷം പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സില്‍വര്‍ലൈനിനെതിരായ ജനകീയ പ്രതിഷേധം ശക്തമാകുന്നതും ഇടതുപക്ഷത്തുനിന്നുതന്നെ എതിര്‍പ്പുകള്‍ ഉയരുന്നതും ഇന്ന് ചര്‍ച്ച ചെയ്യും. അതോടൊപ്പം, കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട്  കോണ്‍ഗ്രസ് ഉയര്‍ത്തി കൊണ്ടുവരുന്ന പ്രതിഷേധങ്ങളെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ചും പാര്‍ട്ടി  സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More