മഥുര: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ആല്‍ബമായ മധുബന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മഥുരയിലെ സന്യാസിമാര്‍. 'മധുബന് മേം രാധികാ നാച്ചേ' എന്ന ഗാനരംഗത്തിലെ സണ്ണി ലിയോണിന്റെ നൃത്തം അശ്ലീലമാണെന്നും അത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നുമാണ് സന്യാസിമാര്‍ ആരോപിക്കുന്നത്.
'നടിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയും അവരുടെ ആല്‍ബം നിരോധിക്കുകയും ചെയ്യണം. നടപടിയെടുക്കാത്ത പക്ഷം ഞങ്ങള്‍ കോടതിയെ സമീപിക്കും. ഗാനത്തിലെ അശ്ലീല രംഗങ്ങള്‍ പിന്‍വലിച്ച് അവര്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇന്ത്യയില്‍ തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ല' എന്നാണ് വൃന്ദാബനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞത്. അഖില ഭാരതീയ തീര്‍ത്ഥ് പുരോഹിത് മഹാസഭയും സണ്ണിയുടെ നൃത്തരംഗങ്ങള്‍ക്കെതിരെ രംഗത്തെത്തി. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് സണ്ണി ലിയോണ്‍ നൃത്തം ചെയ്തതെന്ന് തീര്‍ത്ഥ് പുരോഹിത് മഹാസഭയുടെ ദേശീയ പ്രസിഡന്റ് മഹേഷ് പഥക്ക് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബുധനാഴ്ച്ചയാണ് സരേഗമാ മ്യൂസിക് മധുബന്‍ മ്യൂസിക് വീഡിയോ പുറത്തിറക്കിയത്. കനിഹാ കപൂറും അരിന്ദം ചക്രബര്‍ത്തിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. യഥാർത്ഥത്തില്‍ 1960-ല്‍ കോഹിനൂര്‍ എന്ന ചിത്രത്തിനുവേണ്ടി മുഹമ്മദ് റാഫി പാടിയ ഗാനമാണ് മധുബന്‍ ആല്‍ബത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. കൃഷ്ണനും രാധയും തമ്മിലുളള പ്രണയത്തെക്കുറിച്ചുളള ഗാനത്തില്‍ അശ്ലീലം കലര്‍ത്തിയുളള നൃത്തമാണ് നടിയുടേതെന്നും അത് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നുമാണ് വീഡിയോയ്‌ക്കെതിരെ വരുന്ന പ്രധാന വിമര്‍ശനങ്ങള്‍.