LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മിന്നല്‍ മുരളിയില്‍ ബാലേട്ടനുവേണ്ടി ശബ്ദം നല്‍കിയത് എന്റെ ഗുരുദക്ഷിണ- ഹരീഷ് പേരടി

ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്കുമുന്നിലെത്തിയ ബേസില്‍ ജോസഫ്-ടൊവിനോ ചിത്രം മിന്നല്‍ മുരളി പ്രേക്ഷക പ്രശംസ നേടി ഒടിടിയില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ജെയ്‌സന്റെ (ടൊവീനോ) വളര്‍ത്തച്ഛനായി വേഷമിട്ടത് തിരക്കഥാകൃത്തുകൂടിയായ പി ബാലചന്ദ്രനാണ്. സിനിമയുടെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹം അന്തരിച്ചത്. തുടര്‍ന്ന് നടന്‍ ഹരീഷ് പേരടിയാണ് ബി ബാലചന്ദ്രന്റെ കഥാപാത്രത്തിന് ശബ്ദം പകര്‍ന്നത്. ബാലചന്ദ്രനുവേണ്ടി ശബ്ദം പകര്‍ന്നത് ഗുരുദക്ഷിണയായി മാറി എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

'എന്റെ നാടക രാത്രികളിൽ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്... മിന്നൽ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാൻ വേണ്ടി ബേസിൽ എന്നെ വിളിച്ചപ്പോൾ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി' ഹരീഷ് പേരടി കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് മിന്നല്‍ മുരളി പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയെക്കൂടാതെ അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിട്ടുണ്ട്. ജോക്കര്‍, ജിഗര്‍തണ്ട എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സോഫിയാ പോളാണ് മിന്നല്‍ മുരളി നിര്‍മ്മിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. ജസ്റ്റിന്‍ മാത്യു, അരുണ്‍ എന്നിവരാണ് മിന്നല്‍ മുരളിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

Contact the author

Web Desk