LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മദ്യാസക്തിക്ക് മരുന്ന് മദ്യമല്ലെന്ന് കെ.ജി.എം.ഒ.എ; നാളെ കരിദിനം ആചരിക്കും

ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കെ.ജി.എം.ഒ.എ. മദ്യത്തിന് മരുന്ന് മദ്യമല്ലെന്നും അതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി.  പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നാളെ കരിദിനമാചരിക്കാനും ഡോക്ടര്‍മാരുടെ  സംഘടന തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനു പിറകെ അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം ലഭ്യമാക്കാമെന്നു കാണിച്ചു സർക്കാർ ഉത്തരവിറക്കിയിരുന്നു.

മദ്യാസക്തിയിൽ ശാരീരിക മാനസിക പ്രശ്നമുള്ളവർ സമീപത്തെ പി.എച്ച്.സി മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണ് കുറിപ്പടി വാങ്ങേണ്ടത്. മുഖ്യമന്ത്രിയുടെ ഈ നിലപാട് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് സംഘടന പറയുന്നത്. അതിനാല്‍, സര്‍ക്കാറിന്റെ തീരുമാനം അശാസ്ത്രീയമാണെന്നും, പ്രഖ്യാപനം പുനപരിശോധിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു. കരിദിനത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ച് ബുധനാഴ്ച ജോലിക്കെത്തണമെന്നാണ് കെ.ജി.എം.ഒ.എ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനെതിരേ ബോധവത്കരണ പ്രവര്‍ത്തനം നടത്താനും കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കാനുമാണ് സംഘടനയുടെ തീരുമാനം.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More