LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലീഗ് ഇല്ലാതായാല്‍ ആലപ്പുഴ മോഡല്‍ വര്‍ഗീയവാദികള്‍ കേരളം കീഴടക്കും- പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുള്‍പ്പെടെയുളളവര്‍ മുസ്ലീം ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കേരളത്തിന് ഗുണകരമാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് ഇല്ലാതായാല്‍ ആ ഇല്ലായ്മയെ കീഴടക്കുക ആലപ്പുഴ മോഡല്‍ വര്‍ഗീയതില്‍  ഊന്നിയ രാഷ്ട്രീയം പറയുന്നവരാകുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമന വിവാദവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സംഘടിപ്പിച്ച റാലിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി അനുദിനം സംസാരിക്കുന്നത്. ലീഗിന് ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമിയുടെ സ്വരമാണെന്നും നേരത്തെയും തെരഞ്ഞെടുപ്പ് വേളകളില്‍ വര്‍ഗീയ കക്ഷികളുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുകയാണ് ലീഗ് ചെയ്തതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.\

ഇപ്പോള്‍ വര്‍ഗീയ മുദ്രാവാക്യവും കാഴ്ച്ചപ്പാടുകളും ലീഗ് സ്വയം ഏറ്റെടുക്കുകയാണ്. അതിനെ സമാധാന കാംക്ഷികളായ വ്യക്തികളും സംഘടനകളും തുറന്നുകാട്ടുമ്പോള്‍ ലീഗ് അവര്‍ക്കെതിരെ തിരിയുന്നു. പോപ്പുലര്‍ ഫ്രണ്ട് അടക്കമുളള മതസംഘടനകളുമായി അവര്‍ സഖ്യമുണ്ടാക്കുന്നു. ഇതല്ല നാടിനുവേണ്ടത് എന്നും സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ മതേതര നിലപാടില്‍ ഒത്തുതീര്‍പ്പുചെയ്യാത്ത പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും ഇവിടെ വര്‍ഗീയത ഇല്ലാത്തതിന്റെ ക്രെഡിറ്റ് മുസ്ലീം ലീഗിന് അവകാശപ്പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യമൊക്കെ കൊളളാം എന്നാല്‍ അത് പ്രകൃതിക്കും ജനങ്ങള്‍ക്കും വരും തലമുറയ്ക്കും ദോഷകരമാവുന്നതാകരുത്. കെ റെയില്‍ നടപ്പാക്കുമെന്ന് വാശിപിടിക്കേണ്ട കാര്യമില്ല. പ്രതിപക്ഷമുള്‍പ്പെടെയുളളവര്‍ ഉന്നയിക്കുന്ന കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് കൃത്യമായി ബോധ്യപ്പെടുത്തുന്ന തരത്തിലുളള മറുപടിയുണ്ടായാല്‍ ആരും പദ്ധതിയെ എതിര്‍ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More