LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശിശുദിനം ഡിസംബര്‍ 26-ലേക്ക് മാറ്റണമെന്ന് ബിജെപി എംപി

ഡല്‍ഹി: ശിശുദിനം നവംബര്‍ പതിനാലില്‍ നിന്ന് ഡിസംബര്‍ 26-ലേക്ക് മാറ്റണമെന്ന് ബിജെപി എംപി. വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുളള ബിജെപി എംപി പര്‍വേഷ് വര്‍മയാണ് ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സിഖ് മതാചാര്യനായ ഗുരു ഗോബിന്ദ് സിംഗിന്റെ നാല് മക്കളും രക്ഷസാക്ഷിത്വം വഹിച്ച ഡിസംബര്‍ 26 ആണ് ശിശുദിനം ആഘോഷിക്കാന്‍ അനുയോജ്യമായ ദിവസം എന്നാണ് പര്‍വേഷ് വര്‍മ്മ പറയുന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പര്‍വേഷിന്റെ ആവശ്യം.

'ചെറുപ്രായത്തില്‍ തന്നെ തങ്ങളുടെ മതത്തെ സംരക്ഷിക്കാനായി രക്തസാക്ഷിത്വം വഹിച്ച ഗുരു ഗോബിന്ദ് സിംഗ് ജിയുടെ മക്കളാണ് ശിശുദിനത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍. ശിശുദിനം മാറ്റണമെന്ന ആവശ്യം ഞാന്‍ നേരത്തെയും ഉന്നയിച്ചിരുന്നു. ഇനിയും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതും. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തിലാണ്  ശിശുദിനം ആഘോഷിക്കുന്നത്. നമ്മളെല്ലാവരും കുട്ടികളെ സ്‌നേഹിക്കുന്നവരാണ്. ഒരാളുടെ പിറന്നാള്‍ ശിശുദിനമായി ആഘോഷിച്ചുപോരുന്നത് ഒരു കുടുംബത്തിന്റെ പേരില്‍ രാഷ്ട്രീയം മുന്നോട്ടുപോകാനാണ്'-പര്‍വേഷ് ശര്‍മ്മ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ 2018-ലാണ് പര്‍വേഷ് ഇതേ കാര്യം ആവശ്യപ്പെട്ടത്. അന്ന് ജവഹര്‍ലാല്‍ നെഹ്രുവിനെ എല്ലാവരും സ്‌നേഹത്തോടെ ചാച്ചാ എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് നവംബര്‍ പതിനാല് ശിശുദിനം എന്നത് മാറ്റി അങ്കിള് ഡേ എന്നോ ചാച്ചാ ദിവസ് എന്നോ ആക്കി മാറ്റി ആഘോഷിക്കാം എന്നാണ് പര്‍വേഷ് ശര്‍മ്മ അന്ന് പറഞ്ഞത്. ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ സാഹിബ്‌സാദ അജിത് സിംഗ്(18), സാഹിബ്‌സാദാ ജുജാര്‍ സിംഗ്(14), സാഹിബ്‌സാദ സൊരാവര്‍ സിംഗ്(9), സാഹിബ്‌സാദ ഫത്തേ സിംഗ്(7) എന്നിവര്‍ ഔറംഗസേബിന്റെ ഭരണകാലത്താണ് രക്തസാക്ഷികളായത്.

Contact the author

Web Desk