LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി; ചെമ്പരിക്ക ഖാസിയുടെ ഗതിയുണ്ടാകുമെന്ന് ഫോണ്‍ കോള്‍

കോഴിക്കോട്: തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കാസര്‍ഗോഡ് ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മുസലിയാരുടെ ഗതിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയുളള കോളുകള്‍ തനിക്ക് വരുന്നുണ്ടെന്നും അതുകൊണ്ടൊന്നും പുറകോട്ടുപോകില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മലപ്പുറം ആനക്കയത്ത് നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം വധഭീഷണിയുടെ കാര്യം വെളിപ്പെടുത്തിയത്.

'ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങളുണ്ടാകും. സിപിഎമ്മിന്റെ അനുഭവമുണ്ടാകും. ചെമ്പരിക്ക ഖാസിയുടെ ഗതിയുണ്ടാകും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറയുന്നുണ്ട്. അങ്ങനെ എനിക്ക് വല്ലതും സംഭവിച്ചാല്‍ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതി. ഇതൊന്നുംകൊണ്ട് ഞാന്‍ പിന്നോട്ടുപോവില്ല. അങ്ങനെയാണ് മരിക്കേണ്ടതെങ്കില്‍ അങ്ങനെ തന്നെ സംഭവിക്കും. അല്ലാഹു നല്ല നിലക്ക് ഈമാനോടെ മരിക്കാന്‍ തൗഫീക്ക് നല്‍കട്ടേ' എന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വഖഫ് ബോര്‍ഡ് പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിന് വിരുദ്ധമായി സംസാരിച്ചതിനുപിന്നാലെ മുത്തുക്കോയ തങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More