LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രി എത്ര വിമര്‍ശിച്ചാലും മുസ്ലിം ലീഗിന്‍റെ മതേതര മുഖം നഷ്ടമാവുകയില്ല - പി എം എ സലാം

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. "മുസ്ലിം ലീഗിനെതിരെ എത്ര വിമര്‍ശനം ഉന്നയിച്ചാലും ലീഗിന്‍റെ മതേതര മുഖം നഷ്ടമാവുകയില്ല. കഴിഞ്ഞ 20 ദിവസമായി മുഖ്യമന്ത്രി മുസ്ലിം ലീഗിനെതിരെ കൊലവിളി നടത്തുകയാണ്. വഖഫ് സംരക്ഷണ സമ്മേളനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇത്രമാത്രം പ്രകോപിപ്പിച്ചത് എന്താണെന്ന് മനസിലാവുന്നില്ല. ഒരു സമ്മേളനത്തിന് ഇത്രയും ആഘാതം സൃഷ്ട്ടിക്കാന്‍ സാധിക്കുമെന്ന് ഇപ്പോഴാണ് മനസിലായത്. വഖഫ് റാലി മുസ്ലിം സമുദായത്തിന്‍റെ അവശ്യങ്ങള്‍ക്ക് വേണ്ടിയാണ് നടത്തിയത്. സിപിഐഎമ്മിന്‍റെ സ്ഥലകാല ബോധം നഷ്ടപ്പെട്ടു - പിഎംഎ സലാം പറഞ്ഞു. 

"വഖഫ് നിയമനം പി എസ് സിക്ക് വിട്ടത് തെറ്റായ തീരുമാനം ആണെന്ന് സര്‍ക്കാരിന് ബോധ്യമായി. എങ്കിലും അത് തിരുത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെന്ന് പിണറായി വിജയനും മുതിര്‍ന്ന നേതാക്കളും വിമര്‍ശിക്കുന്നത്. ആ ആരോപണത്തില്‍ പോലും ആത്മാര്‍ത്ഥ ഇല്ലായെന്നതാണ് സത്യം. വെല്‍ഫെയര്‍ പാര്‍ട്ടിയും സിപിഎമ്മുമായുള്ള ബന്ധം എല്ലാവര്‍ക്കുമറിയവുന്നതാണ്". പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീവ്രവാദികളുടെ നിലപാട് ആണ് മുസ്ലിം ലീഗ് സ്വീകരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും പ്രതിപക്ഷത്തിനൊപ്പമുണ്ട്. ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമായി മുസ്ലീം ലീഗ് നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. മുസ്ലിം ലീഗിന്‍റെ വര്‍ഗീയ നിലപാടിനെതിരെ ലീഗിനുള്ളിലെ സമാധാനം ആഗ്രഹിക്കുന്നവര്‍ രംഗത്ത് വരണം എന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More