LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശശി തരൂരിനെ ഹൈക്കമാന്റ്‌ നിയന്ത്രിക്കണം- മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ശശി തരൂര്‍ എംപി യ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി വിരുദ്ധമായി അഭിപ്രായം പറയുന്ന തരൂരിനെ അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടത്. രാപ്പകള്‍ അധ്വാനിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശശി തരൂരിനെ വിജയിപ്പിച്ചത്. അത് മറക്കരുത്, എക്കാലത്തും അച്ചടക്കത്തിന് ഊന്നല്‍ നല്‍കുന്ന പാര്‍ട്ടിയാണ്. പാര്‍ട്ടിക്കെതിരെ അഭിപ്രായം പറയുന്നവര്‍ പാര്‍ട്ടിക്കൂറില്ലാത്തവരാണ്. അതുകൊണ്ട് തന്നെ ആരും പാര്‍ട്ടിയെ മറന്നു അഭിപ്രായപ്രകടനം നടത്തരുത്. ലോക്സഭാംഗവും അഖിലേന്ത്യാ നേതാവുമായതിനാല്‍ ശശി തരൂരിന്‍റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ഹൈക്കമാന്റ്‌ ആണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ റെയില്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്ന ശശി തരൂരിന്‍റെ നടപടിക്കെതിരെയും മുല്ലപ്പള്ളി നേരത്തെ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണം. കെ റെയില്‍ വന്നാലുള്ള ഭവിഷ്യത്തുകള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. അതുകൊണ്ട് വിഷയം പഠിക്കട്ടെ എന്ന് പറയുന്ന തരൂരിന്‍റെ നിലപാട് ശരിയല്ല എന്നായിരുന്നു അന്ന് മുല്ലപ്പള്ളി പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി  പ്രസിഡന്‍റ് കെ സുധാകരന്‍, പ്രചാരണ വിഭാഗം കണ്‍വീനര്‍ കെ മുരളീധരന്‍ എം പി തുടങ്ങി പ്രമുഖ നേതാക്കള്‍ തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തുവന്നിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More