LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിദ്ദിഖ് കാപ്പന്‍ വര്‍ഗീയ കലാപത്തെ പ്രോത്സാഹിപ്പിച്ചുവെന്ന മലയാള മനോരമ ലേഖകന്റെ മൊഴി പുറത്ത്‌

ഡല്‍ഹി: സിദ്ദിഖ് കാപ്പന്‍ വര്‍ഗീയ കലാപത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് മലയാള മനോരമ ലേഖകന്‍ ബിനു വിജയന്‍ ഉത്തര്‍പ്രദേശ് പൊലീസിന് നല്‍കിയ മൊഴി പുറത്ത്. സിദ്ദിഖ് കാപ്പന്‍ വര്‍ഗീയ കലാപത്തെ പ്രോത്സാഹിപ്പിക്കാനും സാമുദായിക ദ്രുവീകരണമുണ്ടാക്കാനും ദേശീയ ഐക്യം തകര്‍ക്കാനും വേണ്ടി വ്യാജ വാര്‍ത്തകള്‍  നിര്‍മ്മിച്ചു, കേരളാ യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് (കെ യു ഡബ്ല്യു ജെ) ഡല്‍ഹി സെക്രട്ടറിയായിരിക്കെ ഫണ്ട് ദുരുപയോഗം ചെയ്തു തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ബിനു വിജയന്‍ സിദ്ദിഖ് കാപ്പനെതിരെ ഉന്നയിച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ ന്യൂസ് ലോണ്ട്രിയാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.

സിദ്ദിഖ് കാപ്പന്‍ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന ആരോപണം കെ യു ഡബ്ല്യു ജെ നിഷേധിച്ചു. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. യുപി പൊലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ് ടി എഫ്) സിദ്ദിഖ് കാപ്പനുമേല്‍ ചുമത്തിയ കുറ്റപത്രത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത് ബിനു വിജയന്റെ മൊഴിയാണ്. 2020 നവംബര്‍ 23-ന് ആര്‍ എസ് എസ് മുഖപത്രമായ ഒര്‍ഗനൈസറിന്റെ അസോസിയേറ്റ് എഡിറ്റര്‍ ജി ശ്രീദത്തന് ബിനു വിജയന്‍ കാപ്പനുമായി ബന്ധപ്പെട്ട വിവരങ്ങളുള്‍പ്പെടുത്തി മെയില്‍ അയച്ചിരുന്നു. കാപ്പന്‍ ശ്രീദത്തനെതിരെ ആരോപണങ്ങളുന്നയിക്കുകയും മാനനഷ്ടക്കേസിന് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. എന്നും എസ് ടി എഫ് ഡെയിലി ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ബിനു വിജയനെ മൊഴി രേഖപ്പെടുത്താനായി എസ് ടി എഫ് നോയിഡയിലെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ  ഭീഷണിയുളളതിനാല്‍ തനിക്ക് വരാനാവില്ലെന്നാണ് ബിനു വിജയന്‍ എസ് ടി എഫ് ഓഫീസിനെ അറിയിച്ചത്. സിദ്ദിഖ് കാപ്പനും പോപ്പുലര്‍ ഫ്രണ്ടും രാജ്യത്തുടനീളം വര്‍ഗീയ പോരാട്ടങ്ങള്‍ ആസൂത്രണം ചെയ്യുന്നവരാണെന്നും തന്റെ മെയില്‍ മൊഴിയായി രേഖപ്പെടുത്തണമെന്നുമാണ് ബിനു വിജയന്‍ എസ് ടി എഫ് ഉദ്യോഗസ്ഥരോട് ഫോണിലൂടെ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019-ല്‍ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ചും ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തെക്കുറിച്ചും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നാണ് ബിനു വിജയന്റെ പ്രസ്താവനയുടെ ആദ്യഭാഗം. കെ യു ഡബ്ല്യു ജെക്ക് കേരളാ സര്‍ക്കാര്‍ അനുവദിച്ച 25 ലക്ഷം രൂപ  സിദ്ദിഖ് കാപ്പന്‍ ദുരുപയോഗം ചെയ്തു. കേരളാ ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച കേസ് നിലവിലുണ്ട് എന്നാണ് പ്രസ്താവനയുടെ രണ്ടാം ഭാഗത്ത് പറയുന്നത്. ഇരുപത് വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ബിനു വിജയന്‍. 2003 മുതല്‍ 2017 വരെ മലയാള മനോരമ ഡല്‍ഹി കറസ്‌പോണ്ടന്റായിരുന്ന ബിനു നിലവില്‍ മനോരമയുടെ പാറ്റ്‌നയിലെ ലേഖകനായി പ്രവര്‍ത്തിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More