LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്ന വിശ്വനാഥന്‍റെ അന്ത്യം കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്‍ററിലായിരുന്നു. 57 വയസ്സായിരുന്നു. മലയാളത്തില്‍ 20 ലധികം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച വിശ്വനാഥന് മികച്ച പശ്ചാത്തല സംഗീത സംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

ദേശാടനം എന്ന ജയരാജ് ചിത്രത്തില്‍ സംഗീത സംവിധാന സഹായി ആയിരുന്നു. സംവിധായകന്‍ ജയരാജിന്റെ തന്നെ കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലരങ്ങേറ്റം കുറിച്ചത്.  2001 ല്‍ കണ്ണകിയിലും തുടര്‍ന്ന് തിളക്കം, ഉള്ളം, ഏകാന്തം, ദൈവനാമത്തില്‍, ഓര്‍മ്മ മാത്രം, നീലാംബരി, മധ്യവേനല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കി. കരിനീലക്കണ്ണഴകീ,  വേളിക്ക് വെളുപ്പാന്‍ കാലം താലിക്ക് കുരുത്തോല, സാറേ സാറേ സാമ്പാറെ, എന്നുവരും നീ, പൂ പറിക്കാന്‍ പോരുമോ, എനിക്കൊരു പെണ്ണുണ്ട്, നീയൊരു പുഴയായ് തഴുകുമ്പോള്‍, ഏഴാം ബഹറിന്റെ, ആടെടി ആടാടെടി, ചന്ദനക്കാവിലെ പൂവാലി, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം.. തുടങ്ങി നിരവധി ഹിറ്റുകളുടെ സംവിധായകനായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കണ്ണൂര്‍ ജില്ലയിലെ കൈതപ്രമാണ് സ്വദേശം. 1963 ലാണ് ജനനം. അച്ഛന്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരി, അമ്മ അദിതി അന്തര്‍ജ്ജനം, തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജിലായിരുന്നു പഠനം. ഗാനരചയിതാവും  സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സഹോദരാണ്. ഗൌരിക്കുട്ടിയാണ് ഭാര്യ. അദിതി, കേശവ്, നര്‍മദ എന്നിവരാണ് മക്കള്‍. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More