LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുകേഷ് അംബാനി റിലയന്‍സിന്റെ നേതൃത്വം ഒഴിയുമെന്ന് സൂചന

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന ആഗോള ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനിയുടെ നേതൃസ്ഥാനത്ത് നിന്ന് തന്‍ ഒഴിയുമെന്ന സൂചന നല്‍കി മുകേഷ് അംബാനി. ഇളം തലമുറയ്ക്ക് നേതൃത്വം കൈമാറാനാണ് മുതിര്‍ന്നവരായ തങ്ങള്‍ ആലോചിക്കുന്നത്, അതിനുള്ള പ്രവര്‍ത്തനങ്ങളാണ്  ഇപ്പോള്‍ നടക്കുന്നത് എന്നാണ് മുകേഷ് അംബാനി വെളിപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ്സ് പങ്കെടുത്ത യോഗത്തിലാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 

ട്രസ്റ്റ് രൂപത്തില്‍ കമ്പനിയെ മാറ്റാനാണ് ആലോചിക്കുന്നത്. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കള്‍ എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളാകും. മുകേഷ് അംബാനിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരായിരിക്കും ഉപദേശക സമിതിയില്‍ ഇടം പിടിക്കുക. ധീരുബായ് അംബാനിയില്‍ നിന്ന് ബിസിനസ് സാമ്രാജ്യം ഏറ്റെടുത്ത മക്കളായ മുകേഷ് അംബാനിയും അനില്‍ അംബാനിയും ഒരു ഘട്ടത്തില്‍ വേര്‍പിരിയുകയായിരുന്നു.  

Contact the author

Web Desk