LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒമൈക്രോണ്‍: യുപി തെരഞ്ഞെടുപ്പ് മാറ്റി വെക്കില്ല - തെരഞ്ഞെടുപ്പ് കമ്മീഷന്‍

 ലഖ്നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി വെക്കില്ലന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റാലികളില്‍ നിയന്ത്രണം കൊണ്ട് വരണമെന്ന് ചില പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം എടുക്കുമെന്നും ജനുവരി അഞ്ചിന് വോട്ടര്‍പട്ടിക പുറത്ത് വിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പ് വരുത്താന്‍ ഒരു മണിക്കൂര്‍ കൂടി സമയം അധികമായി അനുവദിക്കും. രാവിലെ എട്ടുമണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും. കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് വിശദമായ ആലോചന നടത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി. 

80 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് ബാധിതര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.  ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More