LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രണ്ടേകാല്‍ നൂറ്റാണ്ടിനിപ്പുറവും ഗാലിബ് നിത്യസാന്നിദ്ധ്യമാകുന്നു- കെ പി എ സമദ്

മീർസാഗാലിബിന്  രണ്ടു പരിചാരകരാണുണ്ടായിരുന്നത്. ഒന്ന് വഫാദർ. അവർ അടുക്കളയിൽ ഗാലിബിന്റെ ഭാര്യ ഉംറാവിനെ സഹായിച്ചു. മറ്റൊന്ന്  കല്ലുമിയ. അദ്ദേഹം ഗാലിബിന്റെ സ്വന്തം പരിചാരകനായിരുന്നു. എന്നാൽ, മൂന്നുപേരുണ്ടായിരുന്നു എന്ന് ഗുൽസാർ ശഠിക്കുന്നു. മൂന്നാമനെക്കുറിച്ച് പക്ഷേ, ഒരു രേഖയിലും പരാമർശമില്ല. ഗാലിബിനാണെങ്കിൽ ദൈനംദിന കാര്യങ്ങൾ കുറിച്ചുവെക്കുന്ന സ്വഭാവമുണ്ടായിരുന്നു. അവയെല്ലാം ഇന്ന് ചരിത്ര രേഖകളാണ്. അവയിലൊന്നും മൂന്നാമനെക്കുറിച്ച് പറയുന്നില്ല.

അത് ശ്രദ്ധയിൽപ്പെടുത്തുമ്പോൾ ഗുൽസാർ നറുപുഞ്ചിരിയോടെ, തന്റെ കനത്ത, മുഴക്കമുള്ള, മ്യൂസിക്കലായ ശബ്ദത്തിൽ പറയും- "തീസ് രാ മൈ ഹും." (മൂന്നാമൻ ഞാനാണ്.)

അതൊരു വെറും പ്രസ്താവമായിരുന്നില്ല. അത്രമേൽ ഗാലിബ് ഗുൽസാറിനെ സ്വാധീനിച്ചിരുന്നു. അതിന്റെ സാക്ഷ്യപത്രമാണ് ഗുൽസാറിന്റെ 'മീർസാ ഗാലിബ്' എന്ന ടി വി സീരിയൽ. കവിയും ഗാനരചയിതാവും സംഭാഷണ രചയിതാവും തിരക്കഥാകാരനും ചലച്ചിത്രകാരനുമൊക്കെയായി കാലാതിവർത്തിയായ സംഭാവനകൾ ഗുൽസാറിന്റെതായുണ്ട്. എന്നാൽ അവയെക്കാളേറെ ഗുൽസാറും ആരാധകരും വിലമതിക്കുന്നത് ഗാലിബിനെക്കുറിച്ചുള്ള ടി വി സീരിയലാണ്.  പുതിയകാലത്തെ യുവതയ്ക്ക് ഗാലിബ് എന്ന കവിയേയും വ്യക്തിയേയും സമഗ്രമായി പരിചയപ്പെടുത്തുന്ന ദൗത്യമാണ് ഗുൽസാർ സീരിയലിലൂടെ സാക്ഷാൽക്കരിച്ചത്. 

1988 ൽ ദൂരദർശൻ പ്രക്ഷേപണം ചെയ്ത ഈ സീരിയൽ 45 മിനുട്ട് ദൈർഘ്യമുള്ള 17 എപിസോഡുകളിലാണ് പൂർത്തിയാകുന്നത്. കൾട്ട് ക്ലാസിക്കായി മാറിയ ഈ ടി.വി. സീരിയലിലൂടെ ഗുൽസാർ മീർസാ ഗാലിബിനു മാത്രമല്ല പുനർജന്മം നൽകിയത്. ഗാലിബിന്റെ വേഷം ചെയ്ത നസീറുദ്ദീൻഷാക്കും സീരിയലിന് സംഗീതം നൽകിയ ജഗ്ജീത് സിംഗിനും അത് അവരവരുടെ മേഖലകളിലെ പുനർജന്മം തന്നെയായിരുന്നു. അനുഭവങ്ങളുടെയും അംഗീകാരത്തിന്റെയും അതിരുകളില്ലാത്ത ലോകമാണ് അതവർക്കുമുമ്പിൽ തുറന്നു കൊടുത്തത്.

1797 ഡിസംബർ 27നാണ്  ഗാലിബ് ജനിക്കുന്നത്. 224 വർഷങ്ങൾക്കിപ്പുറത്തും ഗാലിബ് നമ്മുടെയെല്ലാം മനസ്സുകളിലെ നിത്യസാന്നിദ്ധ്യമായി നിലകൊള്ളുന്നുവെങ്കിൽ  അതിനു നാം കടപ്പെട്ടിരിക്കുന്നത് ഈ അതുല്യ പ്രതിഭകളോടാണ്. 

സിസംബർ മാംസം വിട പറയുന്ന ഈ സംക്രമവേളയിൽ ആ വലിയ കലാകാരന്മാരോടുള്ള ആദരസൂചകമായി സീരിയലിൽ നിന്നുള്ള ഒരു ഗസൽ ഇവിടെ അവതരിപ്പിക്കുന്നു. 

യെ ന ഥി ഹമാരി കിസ്മത്

കെ വിസാൽ-എ-യാർ ഹോതാ

അഗർ ഔർ ജീതെ രഹ്തെ

യഹി ഇൻതിസാർ ഹോതാ


(ഓമലാളുമായൊന്നിക്കാമെന്നത് 

ഉണ്ടായിരുന്നില്ല വിധിയിലെന്റെ

ഇനിയും ജീവിതമുണ്ടെങ്കിൽ അന്നും ഞാൻ

തുടരും അവൾക്കായി കാത്തിരിപ്പ്)


തേരെ വാദെ പർ ജിയെ ഹം

തൊ യെ ജാൻ, ഝൂഠ് ജാനാ

കെ ഖുഷി സെ മർ ന ജാതെ

അഗർ ഏത്ബാർ ഹോതാ!


 (നീ തന്ന വാക്കിൽ ജീവിതമർപ്പിച്ചു

 പൊളിയാണ് വാക്കെന്നറിഞ്ഞുതന്നെ

 വിശ്വസിച്ചിരുന്നു നിൻ വാഗ്ദാനമെങ്കിൽ 

 മരിക്കില്ലേ ഞാനന്നേയാനന്ദത്താൽ!!)


കോയി മേരെ ദിൽ സെ പൂഛേ

തേരെ തീർ-എ-നീം കശ് കൊ

യെ ഖലിഷ് കഹാം സെ ഹോതി

ജൊ ജിഗർ കെ പാർ ഹോതാ


(പാതികുലച്ച നിന്നമ്പുകൊണ്ടാൽ

എന്തെന്നീ ഹൃദയത്തോടാരാഞ്ഞെങ്കിൽ!

കരളു പിളർന്ന് കടന്നെന്നാലും

കാണുമോ ഇത്ര കടുത്ത നീറ്റൽ!)


കഹൂം കിസ്‌ സെ മൈ കി ക്യാ ഹൈ

ശബ്-എ-ഗം ബുരി ബലാ ഹൈ

മുഝെ ക്യാ ബുരാ ഥാ മർനാ

അഗർ ഏക് ബാർ ഹോതാ


(വിരഹരാവിന്റെ പീഡനങ്ങൾ

 എവ്വിധമെന്നു ഞാനെന്തു ചൊല്ലാൻ!

 മരണമാണെന്നും അതിലും ഭേദം

 വരുകയില്ലല്ലോ അത് വീണ്ടും വീണ്ടും!)

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

K P A Samad

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 3 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 3 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More