LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗാന്ധിയെ ഇകഴ്ത്തി ഗോഡ്‌സെയെ വാഴ്ത്തിയ ആള്‍ദൈവത്തിനെതിരെ രാജ്യദ്രോഹക്കുറ്റം

ഡല്‍ഹി: മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചും നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചും വിദ്വേഷ പ്രസംഗം നടത്തിയ ആള്‍ദൈവം കാളീചരണ്‍ മഹാരാജിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. മധ്യപ്രദേശില്‍ വെച്ച് ചത്തീസ്ഗഡ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണം പൂര്‍ത്തിയാക്കിശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് കാളീചരണിനുമേല്‍ ചുമത്തിയിരിക്കുന്നത്. ഈ മാസം ആദ്യം റായ്പൂരില്‍ നടന്ന ധര്‍മ്മ സന്‍സാദിലാണ് കാളീചരണ്‍ ഗാന്ധിജിയെയും നെഹ്‌റുവിനെയും അവഹേളിച്ച് സംസാരിച്ചത്. ഗാന്ധിജി രാജ്യത്തെ നശിപ്പിച്ചു, അദ്ദേഹത്തെ കൊന്ന ഗോഡ്‌സെക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഇയാളുടെ വിവാദ പരാമര്‍ശം.

'ഗാന്ധിജി ഹിന്ദുക്കള്‍ക്കായി എന്താണ് ചെയ്തിട്ടുളളത്. അദ്ദേഹത്തെ ഞാന്‍ രാഷ്ട്രപിതാവെന്ന് വിളിക്കില്ല. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും രാഷ്ട്രീയമില്ലായിരുന്നുവെങ്കില്‍ ഇന്ത്യ അമേരിക്കയേക്കാള്‍ വലിയ ശക്തിയായി മാറുമായിരുന്നു. ലക്ഷക്കണക്കിനുപേര്‍ വിഭജനത്തിനിടെ കൊല്ലപ്പെട്ടു. ഇന്ത്യയുടെ സമാധാനത്തിനെതിരായിരുന്നു ഗാന്ധിജിയുടെ സമരം. സത്യം പറയുന്നതിന്റെ പേരില്‍ മരിക്കേണ്ടിവന്നാലും ഖേദിക്കില്ല' എന്നാണ് കാളീചരണ്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവാദ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു എന്നറിഞ്ഞപ്പോഴും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ ഇയാള്‍ തയ്യാറായില്ല. ഗാന്ധിജിയെ വെറുക്കുന്നത് തുടരുമെന്നും പറഞ്ഞ കാര്യങ്ങളില്‍ ഖേദമില്ലെന്നുമായിരുന്നു കാളീചരണ്‍ പറഞ്ഞത്.

Contact the author

National Desk