LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തമിഴ്നാട്ടില്‍ കനത്ത മഴ ; മൂന്ന് മരണം

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. മഴയെ  തുടര്‍ന്നുണ്ടായ വൈദ്യുതാഘാതത്തില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചെന്ന് തമിഴനാട് റവന്യൂ, ദുരന്തനിവാരണ മന്ത്രി കെ. കെ. എസ്. എസ്. ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. അടുത്തിടെയൊന്നും ചെന്നൈയില്‍ ഇത്രയും മഴ ഉണ്ടായിട്ടില്ലെന്നും  ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നെയിലെ ഫ്‌ളഡ് കണ്‍ട്രോള്‍ റും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചിങ്കലേപേട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകളും, കോളേജുകളും ആവിശ്യ സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് ശക്തമായതാണ് മഴക്ക് കാരണം. ചെന്നൈയിൽ വെള്ളക്കെട്ട് ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വടക്ക് കിഴക്കന്‍ മണ്‍സൂണിലാണ് തമിഴ്‌നാട്ടില്‍ ഇത്രയധികം മഴ പെയ്തത്. അടുത്ത മൂന്ന് ദിവസത്തേക്ക് ചെന്നെയിലും തമിഴിനാടിന്റെ വടക്കന്‍ തീരങ്ങളിലും ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരങ്ങളിലും മഴ തുടരുമെന്നും  മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മഴ മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  

Contact the author

National Desk