LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒപ്പം നിന്ന് അളള് വയ്ക്കരുത്; വിദേശപൗരന്‍ വാങ്ങിയ മദ്യം റോഡിലൊഴിച്ച പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോവളത്ത് വിദേശപൗരന്‍ വാങ്ങിയ മദ്യം റോഡില്‍ ഒഴിപ്പിച്ചുകളഞ്ഞ പൊലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം മേഖലയെ തകര്‍ക്കുന്ന തരത്തിലുളള പ്രവൃത്തിയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവന്ന് നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

'കേരളത്തിലേക്ക് വിദേശ ടൂറിസ്റ്റുകള്‍ക്ക് വരാന്‍ പ്രയാസമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ഇന്നലെ സംഭവിച്ചത് ഒരു തരത്തിലും പ്രോത്സാഹിക്കപ്പെടേണ്ടതല്ല. ഒരു ഭാഗത്ത് വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്ത് വിദേശസഞ്ചാരികളുള്‍പ്പെടെയുളളവരെ കേരളത്തിലെത്തിക്കാന്‍ ഒരുവിഭാഗം പരിശ്രമിക്കുകയാണ്. അതിനിടയില്‍ ഇങ്ങനെയുളള കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍  അത് പരിശോധിക്കപ്പെടണം. സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാരിന് അളള് വയ്ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം' - മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കോവളത്ത് ഡച്ച് പൗരന്‍ വാങ്ങിയ വിദേശമദ്യം പൊലീസ് റോഡില്‍ ഒഴിപ്പിച്ച് കളഞ്ഞത്. മദ്യം വാങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്ന വിദേശപൗരനെ ചെക്കിങ്ങിനിറങ്ങിയ പൊലീസ് പിടിച്ചുനിര്‍ത്തുകയായിരുന്നു. ബാഗില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതോടെ ബില്ല് ചോദിച്ചു. അടുത്തുളള ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യമാണെന്നും കൈവശം ബില്ല് ഇല്ലെന്നും പറഞ്ഞതോടെ മദ്യം ഒഴിച്ചുകളയാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More