തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിഹിതം ഉയര്‍ത്തിയതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഇതുപ്രകാരം വെള്ള കാര്‍ഡുകാര്‍ക്ക് (പൊതുവിഭാഗം) അഞ്ചില്‍ നിന്ന് 10 കിലോ ആയാണ് റേഷന്‍ വിഹിതം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യ 7 കിലോയ്ക്ക് 10 രൂപാ 90 പൈസയും 3 കിലോയ്ക്ക് 15 രൂപയുമാണ് നല്‍കേണ്ടിവരിക. പൊതുവിപണിയിലെ വില നിയന്ത്രണത്തിന്റെ ഭാഗമായിക്കൂടിയാണ് റേഷന്‍ വിഹിതത്തില്‍ വര്‍ദ്ധന വര്‍ത്തുന്നത് എന്ന് മന്ത്രി അറിയിച്ചു. പച്ചരിയുടെ വിഹിതത്തിലും 50 ശതമാനത്തിന്റെ വര്‍ദ്ധന വരുത്തിയിട്ടുണ്ട്.
നീല കാര്‍ഡുകാര്‍ക്ക് 3 കിലോ അരി ഈ മാസം കൂടുതലായി നല്‍കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു. അനാഥാലയത്തിലെ താമസക്കാര്‍ക്ക് 5 കിലോ അരി നല്‍കും. ഇതില്‍ ആദ്യ 2 കിലോയ്ക്ക് 10 രൂപാ 90 പൈസയും 3 കിലോയ്ക്ക് 15 രൂപയുമാണ് നല്‍കേണ്ടിവരിക. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് അനുവദിച്ച അര ലിറ്റര്‍ മണ്ണെണ്ണ മാര്‍ച്ച് 31 വാങ്ങാനാകും. സ്ഥിരമായി ലഭിക്കുന്ന മണ്ണെണ്ണ വിഹിതത്തിന് പുറമെയാണിത്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന പുഴുങ്ങലരി- പച്ചരി അനുപാതം തുല്യമാക്കി. നിലവില്‍ ഉണ്ടായിരുന്ന 70:30 അനുപാതത്തില്‍ നിന്ന് 50:50 അനുപാതത്തിലേക്കാണ് ഇത് മാറ്റിയത്. ഇതോടെ കാര്‍ഡുടമകള്‍ക്ക് തുല്യ അനുപാതത്തില്‍ പുഴുങ്ങലരിയും പച്ചരിയും ലഭിക്കുന്ന സാഹചര്യമുണ്ടാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവില്‍ എഫ്.സി.ഐയില്‍നിന്നു പൊതുവിതരണത്തിനു ലഭ്യമാക്കുന്ന സോണാ മസൂരി അരി ഇനത്തിനു പകരം സംസ്ഥാനത്തു കൂടുതലായി ഉപയോഗിക്കുന്ന ആന്ധ്ര ജയ, സുരേഖ, ബോണ്ടാലു തുടങ്ങിയ ഇനങ്ങളിലെ അരിയുടെ സ്റ്റോക്ക് എല്ലാ വിഭാഗത്തിനും ലഭ്യമാക്കാന്‍ എഫ്.സി.ഐയുമായി ധാരണയായിട്ടുണ്ട്. എഫ്.സി.ഐയില്‍നിന്നു വിഹിതം വിട്ടെടുക്കുന്നതിനു മുന്‍പു കൂടുതല്‍ പരിശോധനയും കൃത്യതയും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.