LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാക്ഷസന്മാരെ പടിക്ക് പുറത്ത് നിര്‍ത്തുന്ന ദൈവത്തിന്‍റെ സ്വന്തം നാടാണ് കേരളം - പ്രകാശ്‌ രാജ്

പാലക്കാട്‌: കേരളത്തെ പ്രശംസിച്ച് തെന്നിന്ത്യന്‍ താരം പ്രകാശ്‌ രാജ്. രണ്ട് തരം ഇന്ത്യയില്‍ നിന്നാണ് വരുന്നത്. കേരളത്തില്‍ എത്തുമ്പോഴാണ് സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്നത്. രാക്ഷസന്മാരെ പടിക്ക് പുറത്ത് നിര്‍ത്തുന്ന ദൈവത്തിന്‍റെ സ്വന്തം നാടിന് നന്ദിയെന്നും പ്രകാശ്‌ രാജ് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ഡോ.എൻ.എം. മുഹമ്മദാലിയുടെ പേരിലുള്ള പുരസ്കാര സ്വീകരണ വേളയില്‍ സംസാരിക്കുകയായിരുന്നു പ്രകാശ്‌ രാജ്. 

ഇന്ത്യയുടെ പോക്ക് വളരെ ആശങ്കയുയര്‍ത്തുന്നതാണ്. ഇന്ത്യ ഇപ്പോള്‍ രണ്ട് രീതിയിലാണ് സഞ്ചരിക്കുന്നത്. ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെത് കേരളം അടങ്ങിയ ഇന്ത്യ. കേരളത്തില്‍ മാത്രമാണ് ഭയം കൂടാതെ സഞ്ചരിക്കാനും സംസാരിക്കാനുമെല്ലാം സാധിക്കുന്നത്. - പ്രകാശ്‌ രാജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ക്രീനില്‍ തിളങ്ങി നില്‍ക്കുന്നതിനോടൊപ്പം വ്യക്തി ജീവിതത്തിലും ഏറെ ശ്രദ്ധിക്കപ്പെടുന്ന ആളാണ്‌ പ്രകാശ്‌ രാജ്. തന്‍റെതായ അഭിപ്രായങ്ങള്‍ കൊണ്ടും വർഗീയ ഫാഷിസ്റ്റു ശക്തികൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം നടത്തുന്ന വ്യക്തിയാണ് പ്രകാശ്‌ രാജെന്നും പുരസ്ക്കാരം സമ്മാനിച്ചുകൊണ്ട് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. പൗരന്മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഈ നടനെ അംഗീകരിക്കുന്നതിലൂടെ ഇന്ത്യൻ ഭരണഘടനയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും  എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More