LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ വെക്കാന്‍ കൃസ്ത്യന്‍ സഭയുടെ അനുമതി

ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസിന്റെ മരണാനന്തരം അദ്ദേഹത്തിന്‍റെ ചിതാഭസ്മം അടക്കം ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി ഇടുക്കി രൂപത. മൂന്ന് നിര്‍ദേശങ്ങളാണ് രൂപത മുന്‍പോട്ട് വെച്ചിരിക്കുന്നത്. ഇടുക്കി രൂപത മുഖ്യവികാരി ജനറാള്‍ ആണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ദേവാലയത്തിന്‍റെയും കല്ലറയുടെയും പരിപാവന കാത്ത് സൂക്ഷിക്കണം. ദേവാലയവും പരിസരവും വളരെ പരിപാവനമായാണ് സഭയും വിശ്വാസികളും കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരും നിശബ്ദമായി ഇരിക്കണം എന്നാണ് ആദ്യത്തെ നിര്‍ദ്ദേശം. 

പാര്‍ട്ടി പ്രവര്‍ത്തകരടക്കമെത്തുന്ന ചടങ്ങ് ആയതിനാല്‍ മുദ്രാവാക്യം വിളികളടക്കം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും സഭയുടെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള സമീപനമായിരിക്കണം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി.ടി.തോമസിന്‍റെ അന്ത്യാഭിലാഷപ്രകാരമാണ് ചിതാഭസ്മം അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കുന്നത്. ക്രൈസ്തവ സഭയുടെ വിശ്വാസപ്രകാരമുള്ള ഒരു ചടങ്ങുകളും ഉണ്ടായിരിക്കില്ല.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More