നടന്‍ ദിലീപ് ജോഷിയുടെ മകളുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. നരച്ച തലമുടി മറയ്ക്കാതെ വിവാഹവേദിയിലെത്തിയാണ് ദിലീപ് ജോഷിയുടെ മകള്‍ വ്യത്യസ്തയായത്. സൗന്ദര്യത്തെക്കുറിച്ചുളള സ്റ്റീരിയോടിപ്പിക്കല്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കുന്നതായിരുന്നു നിയതിയുടെ വിവാഹം. അഭിനന്ദനങ്ങള്‍ക്കൊപ്പം നിയതിയെ പരിഹസിച്ചുകൊണ്ടുളള ട്രോളുകളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിലീപ് ജോഷി.
'വിവാഹത്തിന് നിയതിയുടെ തലയിലെ നര കറുപ്പിക്കണമെന്ന തരത്തില്‍ ഒരു ചര്‍ച്ചയേ വീട്ടിലുണ്ടായിരുന്നില്ല. അവളുടെ നരച്ച മുടി ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നും ഞങ്ങള്‍ ചിന്തിച്ചില്ല. ഒരുപാടുപേര്‍ നിയതിയുടെ തീരുമാനത്തെ പ്രശംസിച്ചു. ഒരുപാടുപേര്‍ക്ക് പ്രചോദനമാകാന്‍ മകള്‍ക്ക് സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്. ഒരാള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരിക്കുന്നതും നല്ലതാണ്'- ദിലീപ് ജോഷി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിസംബര്‍ പതിനൊന്നിനായിരുന്നു ദിലീപ് ജോഷിയുടെ മകള്‍ നിയതിയും യശോവര്‍ദ്ധനും വിവാഹിതരായത്. പരമ്പരാഗത ഗുജറാത്തി ആചാരപ്രകാരമായിരുന്നു വിവാഹം. വേദിയിലേക്ക് നരച്ച മുടിയിഴകള്‍ കളര്‍ ചെയ്യാതെ എത്തിയ നിയതിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നര മറയ്ക്കാതെ ആത്മവിശ്വാസത്തോടെ നിന്ന നിയതിയെ അഭിനന്ദിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. അമ്മയാണോ ചിത്രത്തില്‍ എന്നടക്കമുളള കമന്റുകളും വന്നിരുന്നു.