LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തിലെ പ്രതിപക്ഷം ബിജെപിയുടെ മെഗാഫോണ്‍ അല്ല - വി ഡി സതീശന്‍

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി വി. ഡി സതീശന്‍. കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരള പോലീസ് ബി.ജെ.പി നേതാക്കൾക്കെതിരെ നടത്തിയ അന്വേഷണവും പിണറായിയുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി നിന്നയാളാണ് വി. മുരളീധരൻ. സര്‍വ്വഗുണ സമ്പന്നനായ അദ്ദേഹത്തിന്‍റെ ഒരു കഴിവും തനിക്ക് ലഭിക്കരുതെന്നാണ് പ്രാര്‍ഥനയെന്നും വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പിണറായിയെ നിഴല്‍പോലെ പിന്തുടരുന്ന നിര്‍ഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയെ വിമര്‍ശിക്കാതെ ഗവര്‍ണറെ വിമര്‍ശിക്കുന്നതില്‍നിന്നു തന്നെ അദ്ദേഹത്തിന് ഒരു ഗുണവുമില്ലെന്ന് മനസിലാകുമെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം കൊടുത്തവരാണ് വി മുരളീധരനും കെ. സുരേന്ദ്രനും. വാ പോയ കോടാലിയായ സുരേന്ദ്രൻ പറയുന്നത് ഏറ്റു പറയാൻ കേരളത്തിലെ പ്രതിപക്ഷം ബി.ജെ.പിയുടെ മെഗാ ഫോണല്ല. കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരള പോലീസ് ബി.ജെ.പി നേതാക്കൾക്കെതിരെ നടത്തിയ അന്വേഷണവും പിണറായിയുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി നിന്നയാളാണ് വി. മുരളീധരൻ. 

കെ.സുരേന്ദ്രൻ സർവ്വഗുണ സമ്പന്നനാണ്. അദ്ദേഹത്തിനുള്ള ഒരു ഗുണവും എനിക്കുണ്ടാകരുതേ എന്നതാണ് എൻ്റെ പ്രാർത്ഥന. പകൽ പിണറായി വിരോധം പറയുകയും രാത്രി പിണറായിയുടെ കാലിൽ വീണ് കേസുകളിൽ നിന്ന് രക്ഷിക്കണേയെന്ന് വിലപിക്കുകയും ചെയ്യുന്ന നേതാക്കളാണ് ബി.ജെ.പിക്കുള്ളത്. പിണറായി ഉൾപ്പെടെ ഒരാളോടുമുള്ള വ്യക്തി വിരോധമല്ല യുഡിഎഫിന്റെ സമീപനം. അത് വിഷയാധിഷ്ഠിതവും സർഗ്ഗാത്മകവുമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More