LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഞാന്‍ രാമരാജ്യം സൃഷ്ടിക്കുമെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു'- അഖിലേഷ് യാദവ്‌

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി വിജയിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. താന്‍ ഉത്തര്‍പ്രദേശില്‍ രാമരാജ്യം സ്ഥാപിക്കുമെന്ന് ദിവസവും ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വപ്‌നത്തില്‍ വന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എം എല്‍ എ മാധുരി വര്‍മ്മ സമാജ് വാദി പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്ന ചടങ്ങിനിടെയായിരുന്നു അഖിലേഷ് യാദവിന്റെ പ്രസ്താവന.

'സോഷ്യലിസത്തിന്റെ പാതയിലൂടെ മാത്രമേ രാമരാജ്യം സാധ്യമാവുകയുളളു. സമാജ് വാദ് (സോഷ്യലിസം) സ്ഥാപിതമാകുന്ന ദിവസം സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിതമാകും. നമ്മുടെ സര്‍ക്കാര്‍ യുപിയില്‍ അധികാരത്തിലെത്തുമെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വപ്‌നത്തില്‍ വന്ന് പറയാറുണ്ട്. യോഗി ആദിത്യനാഥ് പരാജയപ്പെട്ടുകഴിഞ്ഞു'- അഖിലേഷ് യാദവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വന്‍ പ്രചാരണ പരിപാടികളാണ് കോണ്‍ഗ്രസും ബിജെപിയും സമാജ് വാദി പാര്‍ട്ടിയുമടക്കമുളള രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മത്സരിക്കുകയാണ് രാഷ്ട്രീപാര്‍ട്ടികള്‍.  അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലികളില്‍ കാണുന്ന അഭൂതപൂർണ്ണമായ ജനസഞ്ചയം മറ്റു രാഷ്ട്രീയ പാർട്ടികളെ അങ്കലാപ്പിലാക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ്‌ പിടിക്കുക എന്ന ലക്ഷ്യം വെച്ച് അഖിലേഷ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഫലം കാണും എന്നാണ് ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗവും കരുതുന്നത്. 

Contact the author

Web Desk