LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇടതുപക്ഷത്തിന് ഇനിയും വംശനാശം വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ബിനോയ്‌ വിശ്വം - ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

സിപിഐ നേതാവ് ബിനോയ്‌ വിശ്വത്തിന് പിന്തുണയുമായി യാക്കോബായ സുറിയാനിസഭ നിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. കോണ്‍ഗ്രസ് നശിച്ചാല്‍ ഒരു ബദല്‍ സംവിധാനമായി ഇടതുപക്ഷത്തിന് വളര്‍ന്നു വരാന്‍ സാധിക്കില്ലെന്ന ബിനോയ്‌ വിശ്വത്തിന്‍റെ പ്രസ്താവനയെ അനുകൂലിച്ചാണ് മെത്രാപോലീത്ത രംഗത്തെത്തിയത്. ഇടതുപക്ഷത്തിന് ഇനിയും വംശനാശം വന്നിട്ടില്ലെന്നാണ് ബിനോയ്‌ വിശ്വം എന്ന നേതാവിലൂടെ മനസിലാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ധീരമായ നിലപാടുകൾ കൊണ്ട് സഖാവ് ബിനോയ് വിശ്വം. ഇടത്തോട്ട് " ഇൻഡിക്കേറ്റർ" ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോൾ ഒക്കെ അപായസൂചന മുഴക്കുന്നുണ്ട് ഈ സഖാവ്. നീതിയുടെ പ്രശ്നങ്ങൾ ആയാലും, പരിസ്ഥിതി പ്രശ്നങ്ങൾ ആയാലും, മുതലാളിത്ത വികസന ത്തിന്റെ കാര്യത്തിലായാലും  ഇരകളുടെ പക്ഷത്ത് നിന്ന് ഇടതുപക്ഷ നിലപാടുകൾ മുറുകെ പിടിക്കുന്ന ബിനോയ് വിശ്വം ആദർശത്തിൽ ഒരിക്കലും വെള്ളം ചേർക്കാൻ അനുവദിക്കുന്നില്ല. ഫാഷിസം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ മതനിരപേക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കേണ്ട കാലത്ത് ഇടതുപക്ഷം കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കു എന്ന് വിളിച്ചു പറയുവാനുള്ള ആർജ്ജവം മതനിരപേക്ഷതയോടുള്ള സഖാവ് ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ്  വെളിവാക്കുന്നത്. അദ്ദേഹത്തോടുള്ള ആദരവ് കൂടുകയാണ്...  ഉറച്ച നിലപാടുകളോടെ മുന്നേറുക സഖാവേ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 3 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More