LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിനോയ് കോടിയേരിയുടെ ഡി എന്‍ എ ഫലം പുറത്തുവിടണം; യുവതി കോടതിയില്‍

മുംബൈ: പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡി എന്‍ എ ഫലം പുറത്തുവിടണമെന്ന യുവതിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ബോംബൈ ഹൈക്കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കേസ് അനിശ്ചിതമായി നീളുകയാണെന്നും അതുകൊണ്ട് എത്രയുംപെട്ടന്ന് ഡി എന്‍ എ ഫലം പുറത്തുവിടണമെന്നുമാണ് യുവതിയുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ വ്യക്തമാക്കി യുവതി ഡിസംബര്‍ മൂന്നാം തിയതിയാണ് കോടതിയെ സമീപിച്ചത്.

2019 ജൂണിലാണ് ബിഹാര്‍ സ്വദേശിയായ യുവതി ബിനീഷ് കോടിയേരിക്കെതിരെ പീഡനപരാതി ഉന്നയിച്ചത്. ഡാന്‍സ് ബാറിലെ നര്‍ത്തകിയായിരുന്ന യുവതിയെ ബിനീഷ് വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും ആ ബന്ധത്തില്‍ ഒരു മകനുണ്ടെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്. തന്റെയും മകന്റെയും ജീവിതച്ചിലവിനുളള പണം ബിനീഷ് നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുവതിയുടെ പീഡനപരാതി തളളണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി കോടതിയെ സമീപിച്ചിരുന്നു. 2019 ജൂലൈയിലാണ് ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ കോടതി നിര്‍ദേശിച്ചത്. 2019-ല്‍ നടത്തിയ ഡി എന്‍ എ ടെസ്റ്റിന്റെ റിസള്‍ട്ട് പതിനേഴ് മാസങ്ങള്‍ക്കുശേഷം 2020 ഡിസംബറിലാണ് ലഭിച്ചത്. ടെസ്റ്റ് റിസള്‍ട്ട് സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിസള്‍ട്ട് പുറത്തുവിടണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More