LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിവരംകെട്ട ഹിന്ദുത്വവാദികള്‍ക്ക് ഇതൊക്കെ ശാഖയില്‍ പഠിപ്പിച്ചുകൊടുക്കുന്നതാണ്; ബുളളി ബായ് ആപ്പിനെതിരെ ടി എന്‍ പ്രതാപന്‍

മുസ്ലീം സ്ത്രീളെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്ന ബുളളി ആപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ടി എന്‍ പ്രതാപന്‍ എംപി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹിന്ദുത്വ കാമവെറിയന്മാര്‍ക്ക്  ശാഖകളില്‍ പരിശീലനം ലഭിക്കുന്നുണ്ടെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. 'സഫൂറാ ഖാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയത് ഓര്‍ക്കുന്നു. അന്ന് സ്ത്രീവിരുദ്ധരായ ഹിന്ദുത്വ സൈബര്‍ ഗുണ്ടകള്‍ അവര്‍ക്കെതിരെ എഴുതിയ മോശമായ കമന്റുകളാണ് കുറിപ്പിനടിയില്‍ കണ്ടത്.  മതപരമായ വിദ്വേഷങ്ങളും സ്ത്രീവിരുദ്ധതയുമെല്ലാമുണ്ടായിരുന്നു ആ കമന്റുകളില്‍. ഹിന്ദുത്വ കാമവെറിയന്മാര്‍ക്ക് ശാഖകളില്‍ ഇതിന് പരിശീലനം നല്‍കുന്നുണ്ട്' - ടി എന്‍ പ്രതാപന്‍ ട്വീറ്റ് ചെയ്തു.

'സുള്ളി ഡീല്‍സി'ന് ശേഷം ബുള്ളി ബായ് എന്ന പേരിലുള്ള പുതിയ അപ്പില്‍ സ്ത്രീകളുടെ ചിത്രം അടക്കം അപ്പ്ലോഡ് ചെയ്താണ് വിദ്വേഷ പ്രചരണം നടക്കുന്നത്. സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ, കലാകാരികൾ, ഗവേഷകർ അടക്കം വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു അഞ്ചു മാസം മുൻപ് ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള 'സുള്ളി ഡീൽസ്' എന്ന ആപ്പ് ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. മുസ്ലിം സ്ത്രീകളെ ലൈംഗികമായി അതിക്ഷേപിക്കുകയും ഇവരെ പീഡിപ്പിക്കാനും, ഉപദ്രവിക്കാനുമാണ് സുള്ളി ഡീല്‍സിലുടെ ആഹ്വാനം ചെയ്തിരുന്നത്. ഇതേ രീതി തന്നെയാണ് പുതിയ അപ്ലിക്കേഷനിലും ലക്ഷ്യം വെക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More