LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദിയെ എന്നപോലെ സീതാറാം യെച്ചൂരിക്ക് പിണറായിയെ വിമര്‍ശിക്കേണ്ടിവരും- വി ഡി സതീശന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന അതേ ഭാഷയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ. റെയില്‍ പദ്ധതിയെ കുറിച്ച് നിയമസഭയില്‍ വെറും രണ്ടുമണിക്കൂര്‍ ചര്‍ച്ച ചെയ്യാനുള്ള ആവശ്യം നിരസിച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ പൌരപ്രമുഖരുമായി ചര്‍ച്ച നടത്തുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളെ മറന്നുകൊണ്ട് പൌര പ്രമുഖരുമായി മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച. അവരോടുമാത്രമാണ് സില്‍വര്‍ ലൈനിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം പദ്ധതിമൂലം ഭൂമി നഷ്ടപ്പെടുന്ന, ജീവനോപാധികള്‍ വഴി മുട്ടുന്ന ആളുകളുമായി സംസാരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷം ഇപ്പോള്‍ വലതുപക്ഷമാണ്. അഹമദാബാദ് - മുബൈ ബുള്ളറ്റ് ട്രെയിന്‍ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കുള്ളതാണ് എന്നാരോപിച്ചാണ് സിപിഎം എതിര്‍പ്പുന്നയിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലക്ക് പിടിച്ചിരിക്കുകയാണ് എന്നും താന്‍ ഇങ്ങനെയേ ചെയ്യൂ എന്ന് വാശിപിടിക്കുന്ന മുഖ്യമന്ത്രി രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം സംസ്ഥാനം ഒട്ടാകെതന്നെ കെ റെയില്‍ പദ്ധതിയുടെ ഇരകളായി തീരും. അതുകൊണ്ടുതന്നെ എല്ലാവരെയും അണിനിരത്തി സമരം ചെയ്യണം. കെ. റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ പ്രക്ഷോഭങ്ങള്‍ എങ്ങിനെ മുന്നോട്ടുകൊണ്ടുപോകണം എന്ന കാര്യത്തില്‍ യു ഡി എഫ് കക്ഷി നേതാക്കളുടെ നാളെ ചേരുന്ന യോഗം അന്തിമ തീരുമാനം എടുക്കുമെന്നും  പ്രതിപക്ഷനേതാവ് പറഞ്ഞു.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More