LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോഫിയ പര്‍വീണ്‍ ആത്മഹത്യാ കേസ്; ഭര്‍ത്താവിന് ജാമ്യമില്ല

കൊച്ചി: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുഹൈല്‍ നല്‍കിയ ജാമ്യ ഹര്‍ജി കോടതി തളളി. സുഹൈലിനെതിരെയുളള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി തളളിയത്. സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. നാല്‍പ്പത് ദിവത്തിലേറേ ജയിലില്‍ കഴിഞ്ഞതും പ്രായാധിക്യവും കണക്കിലെടുത്താണ് മാതാപിതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന കര്‍ശന നിര്‍ദേശവും കോടതി മുന്നോട്ടുവെച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തത്.  40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ ലൈംഗിക വൈകൃതത്തിനിരയാക്കി, മാനസിക രോഗിയായി മുദ്രകുത്തി തുടങ്ങി ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ കുടുംബവും മോഫിയയും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഉന്നയിച്ചിരിക്കുന്നത്. ആലുവ സി ഐ സുധീര്‍ തന്റെ പരാതിയിന്മേല്‍ കേസെടുക്കുന്നതിനുപകരം അപമാനിക്കുകയായിരുന്നുവെന്ന് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ സി ഐ സുധീര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

Contact the author

Web Desk