LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിന്ദു അമ്മിണിയെ സംഘികള്‍ കൊന്ന് കളയുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കാനാണോ മുഖ്യമന്ത്രിയുടെ ഉദ്ദേശം - കെ കെ ഷാഹിന

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന അക്രമണത്തിനെതിരെ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന. ബിന്ദു അമ്മിണിയെ സംഘികള്‍ കൊന്ന് കളയുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കാനാണോ മുഖ്യമന്ത്രിയുടെ ഉദ്ദേശമെന്ന് ഷാഹിന ചോദിച്ചു. ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വവും കേരളാ സര്‍ക്കാരിനാണെന്നും ഷാഹിന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ബിന്ദുവിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ട് തല പെരുത്തുപോയി. എന്തൊരന്യായമാണിത്! എത്രാമത്തെ തവണയാണ് അവർ ആക്രമിക്കപ്പെടുന്നത്. ലജ്ജയുണ്ടോ മുഖ്യമന്ത്രി? താങ്കൾ ഭരിക്കുന്ന നാട്ടിലാണല്ലോ ഒരു സ്ത്രീയെ ഇങ്ങനെ കയ്യേറ്റം ചെയ്യുന്നത്! അവരെ സംഘികൾ കൊന്ന് കളയുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനാണോ സർക്കാരിന്റെ തീരുമാനം?  അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണ്.

Contact the author

Web Desk