തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ കേസുകള്‍ കൂടുന്ന സാഹചര്യം ഉണ്ടായാല്‍ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ സ്കൂളുകള്‍ തുറന്നിട്ട് കുട്ടികള്‍ക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും നിലവിലെ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ ഒമൈക്രോണ്‍ കേസുകള്‍ കൂടിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും അടച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10ആം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നല്കി. രാജ്യവ്യാപകമായി ഒമൈക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നുണ്ട്. രാജ്യം വീണ്ടും കൊവിഡ് വ്യാപനത്തിലേക്കെന്ന സുചനകള്‍ നല്‍കുന്നതാണ് രോഗ സ്ഥിരീകരണ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്.