LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിയമസഭയെ ഇരുട്ടില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി കെ റെയില്‍ നടപ്പിലാക്കുന്നത് - കെ ബാബു

പ്രതിപക്ഷം ശക്തമായി വിയോജിക്കുമ്പോഴും കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്‍പോട്ട് പോകുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ ബാബു. നിയസഭയെ ഇരുട്ടില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി കെ റെയിലുമായി മുന്‍പോട്ട് പോകുന്നതെന്ന് ബാബു പറഞ്ഞു. ഡി പി ആര്‍ പൂര്‍ണമായി പ്രസീദ്ധികരിക്കാതെ കല്ലിടല്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കെ ബാബു അഭിപ്രായപ്പെട്ടു. കെ റെയിലുമായി ബന്ധപ്പെട്ട് ചില ആശങ്കകളും കെ ബാബു ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കെ റെയിൽ പദ്ധതിയുടെ കല്ലിടൽ പ്രക്രിയ തുടരുകയാണ്. എന്നാൽ ഡി.പി.ആർ. പൂർണമായി പ്രസിദ്ധീകരിച്ചിട്ടില്ല, അത് ഇനി എന്ന് പ്രസിദ്ധീകരിക്കും❓

ജനങ്ങളുടെ ആശങ്കകൾ എപ്പോൾ പരിഹരിക്കും❓

15-1-2021 ൽ ഡോ.തോമസ് ഐസക്ക് അവതരിപ്പിച്ച തെരഞ്ഞെടുപ്പ് ബഡ്ജറ്റിൽ കെ - റെയിൽ പദ്ധതയുടെ ചിലവ്  60,000 കോടി രൂപയായിരുന്നു. 28-5-2021ൽ കേരള ഗവർണർ അവതരിപ്പിച്ച സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഇത് 63,900 കോടിയായി.

നാലു മാസം കൊണ്ട് പദ്ധതിച്ചെലവിൽ 3,900 കോടി രൂപയുടെ വർധനവ് എങ്ങനെ സംഭവിച്ചുസംഭവിച്ചു❓

കെ-റെയിൽ നടപ്പിലാക്കുമ്പോൾ ചെലവ് എത്രയായിരിക്കും❓

നിയമസഭയെ ഇരുട്ടിൽ നിർത്തി സർക്കാരിന് താൽപര്യമുള്ള വരുമായി മാത്രം ചർച്ച നടത്തുന്നു. ഇത് ജനാധിപത്യപരമാണോ❓

കെ-റെയിൽ വിഷയം ചർച്ച ചെയ്യാൻ നിയമസഭയിൽ കഴിഞ്ഞ ഒക്ടോബർ 13 ന് ഡോ. എം.കെ. മുനീർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അവതരണാനുമതി ലഭിച്ചില്ല.വിഷയത്തിൽ അടിയന്തിരമായി നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണം. ഇതിനായി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More