LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇപ്പോഴും ഇയാളെ ചാനല്‍ ചര്‍ച്ചകളിലേക്ക് വിളിക്കുന്നുണ്ടല്ലോ- നടിയെ അവഹേളിച്ച ജോര്‍ജ്ജിനെതിരെ നടി ചിന്നു ചാന്ദ്‌നി

കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ചിന്നു ചാന്ദ്‌നി. നടി ആക്രമിക്കപ്പെട്ട  കേസില്‍ പി സി ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ പ്രതികരണത്തിന്റെ വീഡിയോക്കൊപ്പമായിരുന്നു ചിന്നുവിന്റെ പ്രതികരണം. 'എഴുപത് വയസുളള ഇയാള്‍ 30 വര്‍ഷത്തോളമായി സജീവ രാഷ്ട്രീയത്തിലുണ്ടത്രേ. അതീവജാഗ്രതയോടെയും ആദരവോടെയും കൈകാര്യം ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനാണ് പി സി ജോര്‍ജ്ജിനെയൊക്കെ ക്ഷണിക്കുന്നത്'- എന്നായിരുന്നു ചിന്നു ചാന്ദ്‌നിയുടെ പരിഹാസം. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

നടന്‍ ദിലീപിനെതിരെ നടി പരാതി നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഇതിനകത്ത് സുഖം കിട്ടിയത് പള്‍സര്‍ സുനിക്കും ആ നടിക്കുമാണ് എന്നു തുടങ്ങിയ അശ്ലീല പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


കഴിഞ്ഞ ദിവസം ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പള്‍സര്‍ സുനിയുടെ അമ്മ രംഗത്തെത്തിയിരുന്നു. പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് ദിലീപിനുവേണ്ടിയായിരുന്നെന്നും മാസങ്ങള്‍ നീണ്ട ഗൂഢാലോചനക്കുപിന്നാലെയായിരുന്നു ആക്രമണമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. സുനിക്ക് കോടികള്‍ വാഗ്ദാനം ചെയ്തിരുന്നു. മകന്‍ ജയിലില്‍ സുരക്ഷിതനല്ല. വധഭീഷണിയുണ്ട്. കുടുംബത്തെ ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും അവര്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More