LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്, സുധാകരനോ ?- വി ശിവന്‍കുട്ടി

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കെ സുധാകരന് ഏതൊരു പദ്ധതി വരുമ്പോഴും കമ്മീഷനെക്കുറിച്ച് ഓര്‍മ്മ വരുന്നത് സ്ഥിരം കമ്മീഷന്‍ വാങ്ങി പരിചയമുളളതുകൊണ്ടാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയന്‍. കഴിഞ്ഞ അഞ്ചുവര്‍ഷവും കമ്മീഷന്‍ വാങ്ങി നാട് കൊളളയടിച്ചയാളാണ് പിണറായി വിജയനെന്ന സുധാകരന്റെ പരാമര്‍ശം രണ്ടാമതും പിണറായി സര്‍ക്കാരിനെ തെരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പലാണ് എന്നും ശിവന്‍കുട്ടി പറഞ്ഞു.

'നാടിന്റെ മുഴുവന്‍ പിന്തുണയുമുളള നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ സുധാകരനെ പിന്തുണയ്ക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ എത്രപേരുണ്ട്. കെ പി സി സി പ്രസിഡന്റ് എന്ന പദവി ആരുടെയും ഭൂതകാലം മറയ്ക്കാനുളള ലൈസന്‍സല്ല. സുധാകരന്‍ ആരാണെന്നും പിണറായി വിജയന്‍ ആരാണെന്നും ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം'- ശിവന്‍കുട്ടി പറഞ്ഞു. ഏതൊരു കാര്യത്തിലും അഴിമതി നടത്തുന്ന പാരമ്പര്യം കോണ്‍ഗ്രസുകാര്‍ക്കാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അഴിമതിയുടെ ഫലമായാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഗതിപിടിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കമ്മീഷന്‍ അടിച്ചുമാറ്റുന്നതില്‍ ഡോക്ടറേറ്റെടുത്തയാളാണ് പിണറായി വിജയന്‍ എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. കെ റെയില്‍ വിഷയത്തില്‍ പിണറായി വിജയന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. ലാവലിന്‍ പദ്ധതിയിലൂടെ കമ്മീഷനായി കോടികള്‍ അടിച്ചുമാറ്റി അത് തെളിയിച്ചയാളാണ് മുഖ്യമന്ത്രി. അഞ്ചുവര്‍ഷവും കമ്മീഷന്‍ വാങ്ങി നാടിനെ കൊളളയടിച്ചയാളാണ്. ഇപ്പോള്‍ കമ്മീഷനടിക്കാനുളള അവസാനത്തെ വഴിയുമായി എത്തിയിരിക്കുകയാണ്. അതാണ് കെ റെയില്‍. രണ്ടുലക്ഷം കോടി രൂപ ചെലവ് വരുന്ന പദ്ധതി നടപ്പിലാക്കണമെന്ന് വാശിപിടിക്കുമ്പോള്‍ ഒന്നുകില്‍ മുഖ്യമന്ത്രിയുടെ തലയ്ക്ക് സുഖമില്ല. അതല്ലെങ്കില്‍ കാര്യമായ ലക്ഷ്യങ്ങളുണ്ട് എന്ന് മനസിലാക്കണം എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More