പ്രതിസന്ധികളില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ആക്രമിക്കപ്പെട്ട നടി. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുളള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കൂടെ നില്ക്കുന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി എന്നും നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
'അഞ്ചുവര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്ത്തപ്പെട്ടിരിക്കുന്നത്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കുവേണ്ടി നിലകൊളളുന്ന ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു'- എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നീതി പുലരാനും തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും താന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടിരിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.