LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എസ് എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിനുപിന്നില്‍ കോണ്‍ഗ്രസ്; സുധാകരന്‍ അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നു- സി പി എം

ഇടുക്കി: ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ പി സി സി പ്രസിഡന്റായി കെ സുധാകരന്‍ അധികാരമേറ്റതിനുശേഷം സംസ്ഥാനത്താകമാനം കോണ്‍ഗ്രസ് അണികളെ ആക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ഇടുക്കിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.

'സുധാകരന്റെ സെമി കേഡര്‍ ഇങ്ങനെയാണെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താവുമെന്ന് അദ്ദേഹം തന്നെയാണ് പറയേണ്ടത്. ആസൂത്രിതമായി അവരുടെ നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകമാണ്. പെട്ടന്നുണ്ടായ വികാരപ്രകടനത്തിന്റെ ഭാഗമായി ഉണ്ടായ കൊലപാതകമല്ല  കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ കൊലപാതകത്തോടെ കൂടുതല്‍ ഒറ്റപ്പെടുക തന്നെ ചെയ്യും'- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആറുവര്‍ഷത്തിനിടെ 21-ാമത്തെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകമാണിത്. കോണ്‍ഗ്രസുകാരും ബിജെപിക്കാരും എസ് ഡി പി ഐക്കാരുമാണ് ഈ കൊലപാതകങ്ങള്‍ നടത്തിയതെന്നും  ഇനിയെങ്കിലും കൊലക്കത്തി താഴെവെക്കാന്‍ ഇവര്‍ തയാറാവണമെന്നും കോടിയേരി പറഞ്ഞു. നാളെ സംസ്ഥാനത്തുടനീളം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റു രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജിനുപുറത്തുനിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More