കോഴിക്കോട്: ചാനല്‍ ചര്‍ച്ചക്കിടെ ആക്രമിക്കപ്പെട്ട നടിക്കെതിരെ അശ്ലീല പരാമര്‍ശനം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പി സി ജോര്‍ജ്ജ്. നടിയെക്കുറിച്ച് താന്‍ പറഞ്ഞ വാക്കുകള്‍ കുറച്ച് കടുത്തുപോയെന്നും പരസ്യമായി മാപ്പുചോദിക്കുകയാണ് എന്നുമാണ് പി സി ജോര്‍ജ്ജ് പറഞ്ഞത്. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പി സി ജോര്‍ജ്ജിന്റെ ഖേദപ്രകടനം.
'ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് ഞാന്‍ കടക്കുന്നില്ല. അത് കോടതി തീരുമാനിക്കട്ടെ, കഴിഞ്ഞ ദിവസം ഞാനൊരു വലിയ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് നില്ക്കുമ്പോള് ഒരു ചാനലുകാരന് എന്നെ വിളിച്ചു. വിളിച്ചപ്പോ ഞാനാ പെണ്‍കുട്ടിയെക്കുറിച്ച് സ്വല്പ്പം കടുത്ത വര്‍ത്തമാനം പറഞ്ഞു. എനിക്ക് വലിയ ദുഖമുണ്ട്. ആ പെണ്‍കുഞ്ഞിനോട് പരസ്യമായി ക്ഷമ ചോദിക്കുകയാണ്. അതിന് ഒരു മടിയുമില്ല. ഞാനെന്നല്ല ആരും സ്ത്രീകളെപ്പറ്റി അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്ന ഉപദേശം കൂടി നല്കുന്നു'- എന്നാണ് പി സി ജോര്‍ജ്ജ് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തനിക്ക് പറ്റിയ തെറ്റ് മറ്റാര്‍ക്കും പറ്റാന്‍ പാടില്ല. ആ കുഞ്ഞ് തെറ്റോ ശരിയോ എന്നത് കോടതി നിശ്ചയിച്ചോളും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പി സി ജോര്‍ജ്ജ് നടിയെ ആക്ഷേപിച്ച് സംസാരിച്ചത്. നടന് ദിലീപിനെതിരെ നടി പരാതിയുമായി വന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നതടക്കം കടുത്ത പരാമര്‍ശങ്ങളാണ് പി സി ജോര്‍ജ്ജ് നടത്തിയത്.