LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗൗരിലങ്കേഷിന്റെ കൊലയാളികളെ ബോംബ് നിർമിക്കാൻ പരിശീലിപ്പിച്ചയാൾ പിടിയിൽ. പിടിയിലായത് സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ള കൊടുംകുറ്റവാളി

കർണാടകയിലെ എഴുത്തുകാരി ​ഗൗരിലങ്കേഷിന്‍റെ കൊലയാളികൾക്ക് ബോംബു നിർമിക്കാൻ പരിശീലനം നൽകിയ ആളെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി. വലതുപക്ഷ സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ള പ്രതാപ് ഹസ്രയാണ് പിടിയിലായത്. ബം​ഗാളിലെ സൗത്ത് 24 പർ​ഗാന ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കൊൽക്കത്ത പൊലീസ് മഹാരാഷ്ട്ര എടിഎസിന് ഇയാളെ കൈമാറുകയായിരുന്നു.

മഹാരാഷ്ട്രയിലെ പൽഘട്ട് ജില്ലയിലെ നല്ലസോപാര എന്ന സ്ഥലത്തെ ഒരുവീട്ടിൽ നിന്ന്  സ്ഫോടക വസ്തു ശേഖരം കണ്ടെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് 12 പേരെയാണ് എടിഎസ് ഇതുവരെ പിടികൂടിയത്. പ്രതികൾ എല്ലവരും  ഹിന്ദു ​ഗോവനാശ് രക്ഷാസമിതി എന്ന സംഘപരിപാർ സംഘടനയിൽപ്പെട്ടവരാണ്.

ഗൗരി ലങ്കേഷ് കൊലക്കേസിൽ പ്രതിസ്ഥാനത്തുള്ള സനാതൻ സൻസ്ഥ, ​ഹിന്ദു ജാ​ഗൃതി എന്നീ സംഘടനകളുമായി പ്രതികൾക്ക് അടുത്തബന്ധമുണ്ടെന്ന് എടിഎസ് വ്യക്തമാക്കി. പ്രതാപ് ഹസ്രയാണ് ​ഗൗരിലങ്കേഷിന്‍റെ കൊലയാളികളെ സ്ഫോടക വസ്തുക്കൾ നിർമിക്കാൻ പരിശീലിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

രാജ്യത്തെ കൂടതൽ ബുദ്ധിജീവികളെയും എഴുത്തുകാരെയും വധിക്കാനും നിരവധി ഇടങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു. ഹിന്ദു ധർമത്തിനെതിരെ സംസാരിക്കുന്നവരെയും എഴുതുന്നവരെയും വകവരുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതിയായ പ്രതാപ് ഹസ്ര എടിഎസി-ന്‍റെ പ്രധാന നോട്ടപ്പുള്ളിയായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More