LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആനക്കൊമ്പ് പോലെയാവില്ല ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ - ഹരീഷ് വാസുദേവന്‍‌

സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത് വരാത്തതിനെതിരെ അഡ്വ ഹരീഷ് വാസുദേവന്‍‌. സിനിമ മേഖലയിൽ നിലനിൽക്കുന്ന അനീതിയുടെ ഗുണഭോക്താക്കൾ വന്‍ താരങ്ങള്‍ ആയതുകൊണ്ടാണ്‌ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത് വരണം എന്ന് അവര്‍ അവശ്യപ്പെടാത്തത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നാൽ ചില വൻതാരങ്ങൾ ചിലപ്പോൾ ജയിലിലാകും എന്ന് ഉറപ്പാണ്. മുൻപ് ആനക്കൊമ്പ് കേസ് തേച്ചുമായ്ച്ചു കളഞ്ഞത് പോലെ എളുപ്പമാവില്ല ഇതിന് പുറകിലുള്ള നിയമ നടപടികള്‍ എന്നും ഹരീഷ് വാസുദേവന്‍‌ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

റിമ കല്ലിങ്കൽ ചോദിച്ചത് ശരിയാണ്. സിനിമ എന്ന തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അനീതിയുടെ ഗുണഭോക്താക്കൾ അല്ലേ അതിനെതിരെ നിശബ്ദത പാലിക്കുന്നത്?? ഈ മിണ്ടാതിരിക്കുന്ന വൻ താരങ്ങൾക്ക് തന്നെയല്ലേ ഈ അനീതിയുടെ മെച്ചം?? അതുകൊണ്ടല്ലേ ഹേമ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള വിഷയങ്ങൾ പറയാൻ WCC മാത്രം മുന്നോട്ടു വരുന്നതും, അനീതിയുടെ ഗുണമനുഭവിക്കുന്നവർ മിണ്ടാതിരിക്കുന്നതും.??
സിനിമയിലെ ഗ്ളാമറിന്റെ വെളിച്ചത്തിൽ MLA യും MP യും ആയവർ ഉൾപ്പെടെ ഈ അനീതിയ്ക്കെതിരെ കമാ ന്ന് മിണ്ടുന്നുണ്ടോയെന്നു നോക്കിയേ അതേ റിമ, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നാൽ ചില വൻതാരങ്ങൾ ചിലപ്പോൾ ജയിലിലാകും. മുൻപ് ആനക്കൊമ്പ് കേസ് തേച്ചുമായ്ച്ചു കളഞ്ഞത് പോലെ എളുപ്പമാവില്ല ഇതിനു പിറകെയുള്ള നിയമനടപടികൾ.. ആരാണോ ഈ തൊഴിലിടത്തെ മനുഷ്യത്വവിരുദ്ധമാക്കി മാറ്റുന്നത് അവരെ സംരക്ഷിക്കാൻ ഈ സർക്കാരും ഈ അനീതിയ്ക്ക് കുടപിടിച്ചു മൗനം പാലിക്കുകയാണ്. അവർ സത്യത്തിൽ വേട്ടക്കാർക്ക് ഒപ്പമാണ്. മൗനമാണവരുടെ ആയുധം. നിങ്ങളെക്കൊണ്ടൊക്കെ ഉള്ള PR വർക്ക് കഴിഞ്ഞു.
സ്വയം മനസാക്ഷി വിറ്റു ജീവിക്കുന്ന, ജീവിതത്തിലും അഭിനയിക്കുന്ന, ആളുകളെ പറ്റിയ്ക്കാൻ അറിയാവുന്ന പകൽ മാന്യന്മാരാണ് ഇവിടെ ഇരയ്ക്കൊപ്പം ടാഗുമായി ഷോ കാണിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ കണ്ടു 'ഇരട്ടത്താപ്പ്' രണ്ടുവട്ടം ആത്മഹത്യ ചെയ്തുകാണും. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടു അതിന്മേൽ നടപടി എടുക്കേണ്ടത് സർക്കാരിന്റെ ഔദാര്യമല്ല. തൊഴിലിടങ്ങളിൽ തുല്യത കൊണ്ടുവരേണ്ടത്, ചൂഷണം തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
റിമയെപ്പോലെ ചിലർ തുടർച്ചയായി സംസാരിക്കുന്നത് സമൂഹം കേൾക്കുന്നുണ്ട്. എല്ലാക്കാലവും സമൂഹത്തിലെ അനീതികൾക്ക് എതിരേ സംസാരിച്ചത് കുറച്ചുമനുഷ്യർ മാത്രമാണ്. സമൂഹത്തിന്റെ പിന്തുണ നിങ്ങൾക്കുണ്ട്. ഒരു സർക്കാരിനും പൊതുജനാഭിപ്രായം കണ്ടില്ലെന്നു നടിച്ചു അധികകാലം ക്രിമിനലുകളുടെ മൗനത്തിനു പിന്നിൽ ഒളിക്കാൻ കഴിയില്ല

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More