LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദയാവധത്തിന് അപേക്ഷിച്ച ട്രാന്‍സ് വുമണ്‍ അധ്യാപികയെ നേരിട്ട് വിളിച്ച് വിദ്യാഭ്യസ മന്ത്രി; വേണ്ടത് ചെയ്യാമെന്ന് ഉറപ്പ്

കൊച്ചി: ട്രാന്‍സ് വുമണായി ജീവിക്കാന്‍ സാധിക്കാത്തതിനാല്‍ തനിക്ക് ദയാവധം നല്‍കണമെന്ന് അപേക്ഷിച്ച  ട്രാന്‍സ് വനിത അനീറ കബീറിനെ നേരിട്ട് വിളിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അനീറയുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞെന്നും വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി സംസാരിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒറ്റപ്പാലം സ്വദേശിയായ അനീറയ്ക്ക് രണ്ട് വിഷയങ്ങളില്‍ ബിരുദവും എം എഡും സെറ്റും ഉണ്ട്. ഹയര്‍സെക്കന്ററി അധ്യാപികയാവാനുളള എല്ലാ യോഗ്യതകളുമുണ്ടെങ്കിലും ട്രാന്‍സ് വുമണായതിന്റെ പേരില്‍ തനിക്ക് ജോലി നല്‍കുന്നില്ലെന്നും ഈ സമൂഹത്തില്‍ ട്രാന്‍സ് വുമണായി ജീവിക്കാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അനീറ പറഞ്ഞു. ദയാവധത്തിന് അപേക്ഷ നല്‍കാനായി അഭിഭാഷകനെത്തേടി ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയിലെത്തിയതോടെയാണ് അനീറയുടെ ജീവിതകഥ പുറംലോകമറിയുന്നത്.

ട്രാന്‍ഡ് വുമണായതിനാല്‍ എവിടെയും ജോലി ലഭിച്ചില്ല. നിവൃത്തിയില്ലാതെ പുരുഷവേഷത്തില്‍ ഒരു സ്‌കൂളില്‍ ഇന്റര്‍വ്യൂവിന് പോയി. ജോലി ലഭിച്ചു. എന്നാല്‍ പിന്നീട് ട്രാന്‍സ് വുമണാണ് എന്നറിഞ്ഞതോടെ പ്രധാനാധ്യാപിക വരെ എനിക്കെതിരെ തിരിഞ്ഞു. ട്രാന്‍സ് ജെന്‍ഡറായതിനാല്‍ ഞാന്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക താല്‍പ്പര്യത്തോടെ നോക്കുമെന്നാണ് അവര്‍ പറഞ്ഞത്. - അനീറ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനീറയുടെ സഹോദരന്‍ കുറച്ചുദിവസങ്ങള്‍മുന്‍പ് ഒരു അപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് കുടുംബത്തിന്റെ മുഴുവന്‍ ചുമതല അനീറക്കായി. താല്‍ക്കാലിക അധ്യാപക നിയമനത്തിനായി പതിനാലോളം ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തെങ്കിലും ട്രാന്‍സ് ജെന്‍ഡറായതിന്റെ പേരില്‍ ജോലി നിഷേധിക്കുകയായിരുന്നു. ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാതായതോടെയാണ് അനീറ ദയാവധത്തിന് അപേക്ഷ നല്‍കാനൊരുങ്ങിയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More