LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തന്റേത് ആത്മഹത്യാശ്രമമായിരുന്നില്ലെന്ന് കൂറുമാറിയ നടി

കൊച്ചി: ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്ന് നടി ആക്രമിക്കപ്പെട്ട കേസിൽ കൂറ് മാറിയ യുവനടി. താൻ അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതാണെന്നാണ് നടി പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. ഇന്നലെയാണ് ഉറക്കഗുളിക കഴിച്ച് അവശനിലയിലായ നടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചത്. നടി  ആരോഗ്യനില വീണ്ടെടുത്തു. 

അതേസമയം, ദിലീപിനെതിരെ പുതുതായി വരുന്ന വെളിപ്പെടുത്തലുകളും നടിയുടെ ആത്മഹത്യാശ്രമവുമായി ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പ്രസവാനന്തരമുളള മാനസിക സമ്മർദ്ധമാണ് ആത്മഹത്യാ ശ്രമത്തിനുപിന്നിൽ എന്നാണ് സൂചന. ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിചാരണക്കിടെ കൂറ് മാറിയവരെ നിരീക്ഷിക്കുമെന്ന് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പുതിയ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചലച്ചിത്ര താരങ്ങളായ ഇടവേള  ബാബു, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ഭാമ, കാവ്യാ മാധവന്റെ ലക്ഷ്യാ ബൊട്ടീക്ക് ജീവനക്കാരന്‍ സാഗര്‍ തുടങ്ങിയവരുള്‍പ്പെടെ ഇരുപതുപേരാണ് വിസ്താരത്തിനിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ഇവരോട് അന്വേഷണസംഘം ചോദിച്ചത്. നടിക്ക് ദിലീപ് മലയാളത്തില്‍ അവസരങ്ങളില്ലാതാക്കിയതും അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെക്കുറിച്ചുമെല്ലാം ഇവര്‍ മൊഴി നല്‍കിയിരിന്നു. പിന്നീട് കോടതിയിലെത്തിയപ്പോള്‍ മൊഴി മാറ്റിപ്പറയുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More