LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്ലെസി-പൃഥ്വിരാജ് സംഘം ജോര്‍ദ്ദാനില്‍ തുടരണം വിസാ കാലാവധി നീട്ടിനല്‍കാന്‍ നടപടി സ്വീകരിക്കും - മന്ത്രി ബാലന്‍

തിരുവനന്തപുരം: ജോര്‍ദ്ദാനില്‍ കുടുങ്ങിക്കിടക്കുന്ന  സംവിധായകന്‍  ബ്ലെസിയും നടന്‍ പൃഥ്വീരാജും അടങ്ങുന്ന സിനിമാ സംഘാത്തിന്‍റെ വിസാ കാലാവധി നീട്ടിക്കിട്ടാന്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഇവരുടെ വിസാ കാലാവധി ഈ മാസം എട്ടിന് അവസാനിക്കുന്ന സാഹചര്യത്തില്‍ അത് എത്രയും പെട്ടെന്ന് നീട്ടിക്കിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യം കേന്ദ്ര സഹമന്ത്രി വി.മുരളീധരനുമായി സംസാരിചിട്ടുണ്ടെന്നും മന്ത്രി ബാലന്‍ പറഞ്ഞു. എന്നാല്‍ സംഘത്തെ ഉടന്‍ നാട്ടിലേക്ക് എത്തിക്കനാവില്ലെന്ന് മന്ത്രി വ്യകതമാക്കി. അന്താര്രാഷ്ട്ര വിമാന സര്‍വീസുകള്‍ എല്ലാം റദ്ദാക്കിയിരിക്കുന്ന സാഹചര്യത്തില്‍ അതേകുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം പൃഥ്വീരാജിന്‍റെ അമ്മ മല്ലികാ സുകുമാരനുമായി സംസാരിച്ചതായും മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കൊറോണ ബാധയെ തുടര്‍ന്ന് ഷൂട്ടിങ്ങിന് നേരിട്ട തടസ്സം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു നീക്കിയിരുന്നതായും   മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

സംവിധായകന്‍  ബ്ലെസിയും നടന്‍ പൃഥ്വീരാജും അടങ്ങുന്ന സിനിമാ സംഘത്തെ ഉടന്‍ നാട്ടിലേക്ക് എത്തിക്കനാവില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ഇന്ന് കാലത്ത് വ്യക്തമാക്കിയിരുന്നു .  ജോര്‍ദ്ദാനില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംവിധായകന്‍  ബ്ലെസിയും നടന്‍ പൃഥ്വീരാജും അടങ്ങുന്ന സിനിമാ സംഘം ഫിലിം ചേംബറിന് സന്ദേശം കൈമാറിയ വാര്‍ത്തയോട് പ്രതികരിക്കവേയാണ് മന്ത്രി വി. മുരളീധരന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദ്ദാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സംഘം അവിടെ കുടുങ്ങിയതായാണ് സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ സംഘത്തിന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഇടപെടലില്ലാതെ നാട്ടിലെത്താനാവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍  ബ്ലെസി ഫിലിം ചേംബറിന് സന്ദേശം കൈമാറിയിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു ഇടപെടല്‍ അസാദ്ധ്യമായ ഒരവസ്ഥയാണ് ഇന്ത്യയിലും ജോര്‍ദ്ദാനിലും നിലനില്‍ക്കുന്നത് എന്നാ കാരണത്താല്‍ ഷൂട്ടിംഗ് സംഘം കുറച്ചുദിവസങ്ങള്‍ അവിടെ തുടരേണ്ടിവരുമെന്നാണ്  കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍റെയും സംസ്ഥാന സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍റെയും പ്രസ്താവനകളിലെ സൂചന.

ഈ മാസം എട്ടുവരെ ഇരുപത്തിയഞ്ച് ദിവസത്തേക്കാണ് സംവിധായകന്‍   ബ്ലെസിയും നടന്‍ പൃഥ്വീരാജും അടങ്ങുന്ന ഷൂട്ടിംഗ് സംഘം ബ്ലെസി സംവിധാനം ചെയ്യുന്ന "ആടു ജീവിതം''-എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ജോര്‍ദ്ടനിലേക്ക് പോയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തിവക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സംഘത്തില്‍ 58 - പേരാണുള്ളത്. ഇവരുടെ വിസാ കാലാവധി ഒരാഴ്ചക്കകം തീരും. സംഘം സാമ്പത്തീക ഞെരുക്കവും അനുഭവിക്കുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെടണ മെന്നാവശ്യപ്പെട്ടാണ് ബ്ലെസി ഫിലിം ചേംബറിന് സന്ദേശം കൈമാറിയിരിക്കുന്നത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More