LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിസാമുദ്ദീന്‍ സമ്മേളനം: പങ്കെടുത്തവരെ കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാന യോഗം, സഹായത്തിന് റെയില്‍വേ

ഡല്‍ഹി: നിസാമുദ്ദീന്‍ തബ്‌ലീഗ്സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തീവ്ര ശ്രമം തുടങ്ങി. ഇതിന്‍റെ ഭാഗമായി ഇന്ന് രാവിലെ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ബ്വിവിധ സംസ്ഥാന പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് വീഡിയോ കോണ്‍ഫ്രന്‍സ് നടന്നു.ന സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവനാളുകളെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടെത്തി രോഗബാധ തടയുക എന്നാ ഉദ്ദേശത്തോടെയാണ് അടിയന്തിര നടപടികളിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നീങ്ങുന്നത്.

സമ്മേളനത്തിയവരെ കണ്ടെത്താന്‍ റെയില്‍വേ യും സഹായം നല്‍കും. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവരുടെ ടിക്കറ്റ് ബുക്കിംഗ് വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ വന്ന സ്ഥലത്തിന്‍റെയും തിരിച്ചുപോയ സ്ഥലത്തിന്‍റെയും വിശദാംശങ്ങള്‍ കണ്ടെത്താനാണ്‌ ശ്രമിക്കുന്നത്.

നിസാമുദ്ദീന്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128-പേര്‍ക്ക് ഇതിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.400-ലധികം പേര്‍ക്ക് കൊറോണാ ബാധയുള്ളതായാണ് സംശയിക്കപ്പെടുന്നത്.1000൦-ത്തോളം പേര്‍ ഇതിനകം നിരീക്ഷനത്തിലെക്ക് മാറിയിട്ടുണ്ട്.പങ്കെടുത്ത വിദേശ പ്രതിനിധികളുള്‍പ്പെടെ എല്ലാവരെയും നിരീക്ഷണത്തില്‍ കൊണ്ടുവരാനും സ്രവ പരിശോധന നടത്താനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മാര്‍ച്ച് 13-നാണ് ഡല്‍ഹിക്കടുത്തുള്ള നിസാമുദ്ദീനില്‍ തബലീഗ് ജമാഅത്തിന്‍റെ സമ്മേളനം നടന്നത്.വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം 8000-ത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് നടത്തിപ്പ് ചുമതല നിര്‍വഹിച്ച മാര്‍ക്കസ് അധികൃതരുടെ നിഗമനം.


Contact the author

Web Desk